കിണറ്റില്‍ വീണ ആനയെ രക്ഷിച്ചു; രക്ഷിച്ചത് സമാന്തരമായി കുഴിയുണ്ടാക്കി
രക്ഷാപ്രവര്‍ത്തനം 10 മണിക്കൂറിലേറെ നീണ്ടു.
കോഴിക്കോട് തിരുവമ്പാടി ആനക്കാംപൊയിലില്‍ മുത്തപ്പൻ പുഴയ്ക്കടുത്ത് കാട്ടിലെ കിണറ്റിൽ വീണ ആനയെ രക്ഷപ്പെടുത്തി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന് സമീപം കുഴിയുണ്ടാക്കിയാണ് ആനയെ പുറത്തെത്തിച്ചത്.
12 അടിയോളം താഴ്ചയുള്ള കിണറിന് സമാനമായ കുഴിയിലാണ് ആന വീണത്. അതുകൊണ്ടുതന്നെ പുറത്തെടുക്കുന്നത് ശ്രമകരമായിരുന്നു. രക്ഷാപ്രവര്‍ത്തനം 10 മണിക്കൂറിലേറെ നീണ്ടു.
ആന കരകയറിയതിന് ശേഷം പരിഭ്രാന്തിയോടെ ഓടി. രക്ഷാപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ ഓടിയ ആനയെ പടക്കം പൊട്ടിച്ചാണ് ഓടിച്ചത്.