LiveTV

Live

Kerala

ആനക്കാംപൊയിലിൽ കാട്ടാന കുഴിയിൽ വീണു; പുറത്തെത്തിക്കാനുള്ള വനംവകുപ്പിന്റെ ശ്രമം തുടരുന്നു

പന്ത്രണ്ട് അടിയോളം താഴ്ചയുള്ള, കിണറിന് സമാനമായ കുഴിയിലാണ് ആന വീണിരിക്കുന്നത്.

ആനക്കാംപൊയിലിൽ കാട്ടാന കുഴിയിൽ വീണു; പുറത്തെത്തിക്കാനുള്ള വനംവകുപ്പിന്റെ ശ്രമം തുടരുന്നു

തിരുവമ്പാടി ആനക്കാംപൊയിലിൽ കാട്ടാന കുഴിയിൽ വീണു. ഇന്നലെ വൈകിട്ടോടെയാണ് വനംവകുപ്പിന് ഇതുസംബന്ധിച്ച് വിവരം ലഭിക്കുന്നത്. ഇന്ന് പുലർച്ചെ തന്നെ വനംവകുപ്പ് സംഭവ സ്ഥലത്ത് എത്തി കാട്ടാനയെ പുറത്തെത്തിക്കാൻ ശ്രമം തുടങ്ങി. കോഴിക്കോട് ഫോറസ്റ്റ് ഡിവിഷൻ ഓഫീസർ എം. രാജീവൻ ഉൾപ്പെടെയുള്ളവർ ആനക്കാംപൊയിലിൽ എത്തിയിട്ടുണ്ട്.

പന്ത്രണ്ട് അടിയോളം താഴ്ചയുള്ള, കിണറിന് സമാനമായ കുഴിയിലാണ് ആന വീണിരിക്കുന്നത്. അതുകൊണ്ട് തന്നെ പുറത്തെടുക്കുന്നത് ശ്രമകരമായ ദൗത്യമാണെന്ന് വനം വകുപ്പ് പറഞ്ഞു. സമാന്തരമായി മറ്റൊരു കുഴിയെടുക്കുന്നതിനായി സംഭവ സ്ഥലത്ത് വനം വകുപ്പ് ജെസിബി എത്തിച്ചിട്ടുണ്ട്. പൊതുനിരത്തിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റെർ ഉള്ളിലായിട്ടാണ് കുഴി ഉള്ളത് എന്നതുകൊണ്ട് ഉപകരണങ്ങൾ എത്തിക്കുന്നതിൽ വനം വകുപ്പിന് ഏറെ തടസ്സങ്ങൾ നേരിടുന്നുണ്ട്.