LiveTV

Live

Kerala

ഡോളർ കടത്തുമായി ബന്ധപ്പെട്ട് യു.എ.ഇ കോൺസുലേറ്റിലെ ഡ്രൈവർമാരെ കസ്റ്റംസ് ചോദ്യം ചെയ്യും

തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് ഇവർക്ക് നോട്ടീസ് നൽകി.

ഡോളർ കടത്തുമായി ബന്ധപ്പെട്ട് യു.എ.ഇ കോൺസുലേറ്റിലെ ഡ്രൈവർമാരെ കസ്റ്റംസ് ചോദ്യം ചെയ്യും

ഡോളർ കടത്തുമായി ബന്ധപ്പെട്ട് യു.എ.ഇ കോൺസുലേറ്റിലെ ഡ്രൈവർമാരെ കസ്റ്റംസ് ചോദ്യം ചെയ്യും. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് ഇവർക്ക് നോട്ടീസ് നൽകി.

യു.എ.ഇ കോൺസൽ ജനറലിന്‍റേയും അറ്റാഷേയുടേയും ഡ്രൈവർമാരെയാണ് ചോദ്യം ചെയ്യലിനായി കസ്റ്റംസ് വിളിച്ചു വരുത്തുന്നത്. കോൺസുലേറ്റിലെ ഔദ്യോഗിക വാഹനങ്ങളിൽ ഡോളർ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയെന്ന് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നൽകിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഡോളർ കടത്ത് കേസിൽ ഇവരിൽ നിന്ന് വിവരം ശേഖരിക്കാൻ കസ്റ്റംസ് തീരുമാനിച്ചത്. ഈ വാഹനങ്ങളിൽ ആരെല്ലാം യാത്ര ചെയ്തുവെന്ന് ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യൽ.

തിങ്കളാഴ്ച കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാനാണ് നോട്ടീസിലെ നിര്‍ദേശം. നയതന്ത്ര ചാനലിലൂടെ വിദേശത്തെത്തിക്കുന്ന ഡോളർ ഉപയോഗിച്ച് പ്രതികൾ വൻതോതിൽ സ്വർണ്ണം വാങ്ങിയിരുന്നുവെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. നേരത്തെ സ്വർണ്ണക്കടത്ത് കേസിലും ഡ്രൈവർമാരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇരുവരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കസ്റ്റംസ് നടപടി സ്വീകരിച്ചത്.