'നഷ്ടപ്പെട്ടതിന് ഒന്നും പകരമാവില്ല, എന്നാലും ചെറിയ ഉത്തരവാദിത്തം നിറവേറ്റി'; രാഹുലിനും രഞ്ജിത്തിനും അഞ്ച് ലക്ഷം കൈമാറി യൂത്ത് കോണ്‍ഗ്രസ്
ഷാഫി പറമ്പിലാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്

നെയ്യാറ്റികരയില്‍ ആത്മഹൂതി ചെയ്ത ദമ്പതികളുടെ മക്കളായ രാഹുലിനും രഞ്ജിത്തിനും വീട് നിര്‍മാണത്തിനായി അഞ്ച് ലക്ഷം രൂപ കൈമാറി യൂത്ത് കോണ്‍ഗ്രസ്. ഷാഫി പറമ്പിലാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കുട്ടികളോടൊപ്പം ഇരിക്കുന്ന ചിത്രത്തോടുകൂടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശബരീനാഥന് എം.എല്‍.എയും കൂടെയുണ്ട്
അവര്‍ക്ക് നഷ്ടപെട്ടതിന് ഒന്നും പകരമാവില്ലെന്നും എന്നാല്‍ ചെറിയ ഉത്തരവാദിത്തം നിറവേറ്റുന്നു എന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.