LiveTV

Live

Kerala

കർഷക നിയമത്തിന് എതിരെ പ്രമേയം: പ്രത്യേക നിയമസഭാ സമ്മളനം ഇന്ന്

സമ്മേളം രാവിലെ ഒന്‍പത് മുതല്‍ പത്ത് വരെ

കർഷക നിയമത്തിന് എതിരെ പ്രമേയം: പ്രത്യേക നിയമസഭാ സമ്മളനം ഇന്ന്

കേന്ദ്രത്തിന്‍റെ കർഷക നിയമത്തിനെതിരെ പ്രമേയം പാസ്സാക്കാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. രാവിലെ ഒമ്പത് മണിക്കാണ് സഭാ സമ്മേളനം ആരംഭിക്കുന്നത്. ഒരു മണിക്കൂർ നീണ്ട് നിൽക്കുന്ന സമ്മേളനത്തിൽ കക്ഷി നേതാക്കൾക്ക് മാത്രമാണ് സംസാരിക്കാൻ അവസരം.

കർഷകരുടെ നിലനിൽപ്പിനെ ബാധിക്കുന്ന നിയമം പിൻവലിക്കണമെന്ന് പ്രമേയത്തിലൂടെ കേരള നിയമസഭ ആവശ്യപ്പെടും. ഒരാഴ്ചക്കാലത്തെ എതിർപ്പിന് ശേഷം കഴിഞ്ഞ ദിവസമാണ് സഭ സമ്മേളിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നൽകിയത്. സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ചതിനാലാണ് അനുമതി നല്‍കുന്നതെന്ന് രാജ്ഭവന്‍ അറിയിച്ചിരുന്നു.

നേരത്തെ ഡിസംബര്‍ 23 ന് സമ്മേളനം ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. പിന്നീട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ. കെ ബാലന്‍, വി. എസ് സുനില്‍കുമാര്‍ എന്നിവര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കേണ്ടതിന്‍റെ അടിയന്തര പ്രധാന്യമുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും കത്ത് നല്‍കി. അതിന് ശേഷമാണ് ഗവര്‍ണറുടെ അനുമതി ലഭിച്ചത്.