യു.ഡി.എഫ് പിന്തുണ വേണ്ടെന്ന് എല്‍.ഡി.എഫ്: ആലപ്പുഴ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ ബി.ജെ.പി ഭരണത്തിന് സാധ്യത
യു.ഡി.എഫ് പിന്തുണയോടെ ലഭിച്ച പ്രസിഡന്റ് സ്ഥാനം തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍.ഡി.എഫ് രാജി വെച്ചിരുന്നു.

യു.ഡി.എഫ് പിന്തുണ വേണ്ടെന്ന നിലപാടില്‍ എല്‍.ഡി.എഫ് ഉറച്ചതോടെ ആലപ്പുഴ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ ബി.ജെ.പി ഭരണത്തിന് സാധ്യത. യു.ഡി.എഫ് പിന്തുണയോടെ ലഭിച്ച പ്രസിഡന്റ് സ്ഥാനം തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍.ഡി.എഫ് രാജി വെച്ചിരുന്നു. അതേസമയം തിരുവന്‍വണ്ടൂരിലേത് എല്‍.ഡി.എഫ്-യു.ഡി.എഫ് നാടകമാണെന്നാരോപിച്ച് പ്രതിഷേധം ശക്തമാക്കുകയാണ് ബി.ജെ.പി.
13 വാര്‍ഡുകളുള്ളതില്‍ അഞ്ചിടത്ത് ബി.ജെ.പിയും നാലിടത്ത് എല്‍.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫുമാണ് ജയിച്ചത്. വലിയ ഒറ്റക്കക്ഷി ബി.ജെ.പി ആയിരുന്നെങ്കിലും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് യു.ഡി.എഫ് വോട്ട് നല്‍കിയതോടെ ഭരണം എല്‍.ഡി.എഫിനായി. എന്നാല്‍ ഈ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ച് എല്‍.ഡി.എഫില്‍ നിന്ന് പ്രസിഡന്റായി ജയിച്ച സി.പി.എമ്മിലെ ബിന്ദു കുരുവിള രാജിവെച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ സഖ്യം ഗുണകരമാകില്ലെന്ന വിലയിരുത്തലായിരുന്നു തീരുമാനത്തിന് പിന്നില്‍. ഇതോടെ തിരുവന്‍വണ്ടൂരില്‍ വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. ബി.ജെ.പിയെ മാറ്റിനിര്‍ത്തുകയെന്നതാണ് പിന്തുണ നല്കാന് കാരണമെന്നാണ് യു.ഡി.എഫിന്റെ വിശദീരണം. എന്നാലിത് എല്‍.ഡി.എഫ് അംഗീകരിച്ചില്ല. പിന്തുണ നല്‍കിയതില്‍ യു.ഡി.എഫിനുള്ളിലും പ്രതിഷേധമുണ്ട്. യു.ഡി.എഫിന് ഭരിക്കാനാകുമായിരുന്ന കോടംതുരുത്തില്‍ എല്‍.ഡി.എഫ് പിന്തുണക്കാത്തത് ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക നേതാക്കളുടെ പ്രതിഷേധം.
അതേസമയം തിരുവന്‍വണ്ടൂരിലേത് എല്‍.ഡി.എഫ്-യു.ഡി.എഫ് നാടകമാണെന്നാരോപിച്ച് പ്രതിഷേധത്തിനൊരുങ്ങുകയാണ് ബി.ജെ.പി. പ്രദേശത്തെ എം.എല്‍.എ ആയ സജി ചെറിയാനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് പിന്നിലെന്നാണ് ആരോപണം. ഇരുവരുടെയും കോലം കത്തിച്ച് പ്രതിഷേധിക്കാനും ബി.ജെ.പി പ്രാദേശിക നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.