കേന്ദ്രത്തിനെതിരായ കാര്‍ഷിക നിയമഭേദഗതിയെ പിന്തുണക്കുന്നുവെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ
നിയമം എല്ലാവിധ കർഷകരേയും സംരക്ഷിക്കാനുള്ളതാണെന്നും നിയമത്തെ എതിർക്കുന്നവർ കർഷകരുടെ താൽപര്യങ്ങൾക്ക് എതിര് നിൽക്കുന്നവരാണ് എന്നുമായിരുന്നു സഭയില്‍ ഒ. രാജഗോപാല്‍ പറഞ്ഞിരുന്നത്.

കാര്‍ഷിക നിയമ ഭേദഗതിയെ പിന്തുണച്ച് ഒ രാജഗോപാല്‍ എംഎല്‍എ. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ചര്‍ച്ചക്ക് പ്രധാനമന്ത്രി എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. സഭയിലെ പരാമര്‍ശങ്ങളെ ശക്തമായി എതിര്‍ക്കുന്നതായും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു
നിയമം എല്ലാവിധ കർഷകരേയും സംരക്ഷിക്കാനുള്ളതാണെന്നും നിയമത്തെ എതിർക്കുന്നവർ കർഷകരുടെ താൽപര്യങ്ങൾക്ക് എതിര് നിൽക്കുന്നവരാണ് എന്നുമായിരുന്നു സഭയില്‍ ഒ. രാജഗോപാല്‍ പറഞ്ഞിരുന്നത്. സഭയിൽ നടക്കുന്ന നിയമത്തിന് എതിരായ പരാമർശങ്ങളെ എതിർക്കുന്നുവെന്നും അദ്ദേഹം സഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് സഭയ്ക്ക് പുറത്ത് മാധ്യമങ്ങളെ കണ്ടപ്പോഴാണ് പ്രമേയത്തെ അനുകൂലിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞത്. പ്രമേയത്തിലെ ചില കാര്യങ്ങളോടുള്ള എതിര്‍പ്പാണ് താന്‍ സഭയില്‍ പ്രകടിപ്പിച്ചത്. പക്ഷേ കേരള നിയമസഭയുടെ പൊതുവികാരത്തിനൊപ്പമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ഒരു നിയമത്തിനെതിരായ സംസ്ഥാന സര്‍ക്കാര്‍ ഒരു പ്രമേയം പാസ്സാക്കിയപ്പോള്‍ സംസ്ഥാനത്തെ ഏക ബിജെപി അംഗം പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിനൊപ്പം നിന്നിരിക്കുകയാണ് ഇപ്പോള്‍. സഭയില്‍ സംസാരിക്കുമ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പ്രമേയം വോട്ടിനിടേണ്ടി വന്ന സന്ദര്‍ഭത്തില്‍ ഒ. രാജഗോപാല്‍ എതിര്‍പ്പുയര്‍ത്തിയില്ല. അതുകൊണ്ടുതന്നെ നിയമസഭ ഇപ്പോള്‍ ഐക്യകണ്ഠേനയാണ് ഈ പ്രമേയം പാസ്സാക്കിയിരിക്കുന്നത്.
ഇതോടെ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമം റദ്ദ് ചെയ്യണമെന്ന ആവശ്യം കേരളത്തിലെ ഒരു ബിജെപി എംഎല്‍എ കൂടി മുന്നോട്ട് വെച്ചിരിക്കുകയാണ്. ഇത് വരുംദിവസങ്ങളില്‍ ബിജെപിക്കുള്ളിലെ ആഭ്യന്ത കലഹങ്ങള്‍ക്ക് കാരണമായേക്കും.
ഒ. രാജഗോപാല്‍ എന്താണ് പറഞ്ഞതെന്ന് പരിശോധിച്ച് മറുപടി പറയാമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും എടുത്ത ഒരു തീരുമാനത്തെ കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ രണ്ട് അഭിപ്രായുമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയില്ലെന്നും സുരേന്ദ്രന് പറഞ്ഞു..
രാജഗോപാല്‍ പിന്തുണച്ചത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അതിനുള്ള സാധ്യത താന്‍ കാണുന്നില്ലെന്നുമായിരുന്നു എം. ടി രമേശിന്റെ പ്രതികരണം. കഴിഞ്ഞ ദിവസങ്ങളില്‍ കാര്‍ഷിക നിയമത്തിന് അനുകൂലമായി സംസാരിച്ച ആളാണ് ഒ. രാജഗോപാല്‍. സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിക്കുകയും ചെയ്തിട്ടുള്ള ആളാണ് അദ്ദേഹം.