LiveTV

Live

Kerala

മഅ്ദനിയെ അടിയന്തര ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബംഗ്ലളുരുവിലെ സഫ ആശുപത്രിയിലാണ് ശസ്ത്രക്രിയ

മഅ്ദനിയെ അടിയന്തര ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ അടിയന്തര ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രിയാറ്റിന്‍റെ അളവ് ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ മൂത്രാശയവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ നടത്താനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. മൂത്രനാളിയിലുള്ള തടസം മാറ്റാനാണ് ശ്രമം. രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നതുള്‍പ്പെടെ മറ്റു പ്രശ്നങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകുന്നുണ്ട്.

ബംഗ്ലളുരുവിലെ സഫ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുക.