LiveTV

Live

Kerala

പ്രമേയത്തിൽ പ്രധാനമന്ത്രിയുടെ പേര് എടുത്ത് പറയണമെന്ന് പ്രതിപക്ഷം; ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

പ്രമേയത്തിൻ മേൽ മൂന്ന് ഭേദഗതികളാണ് കെ.സി ജോസഫ് നിർദേശിച്ചത്. അതിലൊന്നായിരുന്നു പ്രധാനമന്ത്രിയുടെ പേര് എടുത്ത് പറയുകയെന്ന ആവശ്യം.

പ്രമേയത്തിൽ പ്രധാനമന്ത്രിയുടെ പേര് എടുത്ത് പറയണമെന്ന് പ്രതിപക്ഷം; ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

കർഷക നിയമത്തിനെതിരായ പ്രമേയത്തിൽ പ്രധാനമന്ത്രിക്കെതിരെ പരാമർശം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം. എന്നാൽ കേന്ദ്ര സർക്കാരിന് എതിരെ, എന്ന് പറയുന്നതിനാൽ പ്രധാനമന്ത്രി എന്ന് എടുത്ത് പറയേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. കെ. സി ജോസഫ് നിലപാടിൽ ഉറച്ച് നിന്നതോടെ ഭേദഗതി ശബ്ദവോട്ടോടെ തള്ളി.

പ്രമേയത്തിൻ മേൽ മൂന്ന് ഭേദഗതികളാണ് കെ.സി ജോസഫ് നിർദേശിച്ചത്. അതിലൊന്നായിരുന്നു പ്രധാനമന്ത്രിയുടെ പേര് എടുത്ത് പറയുകയെന്ന ആവശ്യം. എന്നാൽ ഇതിന്‍റെ ആവശ്യമില്ലെന്ന് നിലപാടിൽ ഉറച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ വിട്ട് കൊടുക്കാൻ കെ.സി ജോസഫും തയ്യാറായില്ല.

കേരളം കര്‍ഷകര്‍ക്കൊപ്പം; നിയമസഭ പ്രമേയം ഐകകണ്ഠ്യേന പാസാക്കി
Also Read

കേരളം കര്‍ഷകര്‍ക്കൊപ്പം; നിയമസഭ പ്രമേയം ഐകകണ്ഠ്യേന പാസാക്കി

എന്നിട്ടും മുഖ്യമന്ത്രി വഴങ്ങാതിരുന്നതോടെ വോട്ടെടുപ്പ് നടക്കട്ടെയെന്നായി പ്രതിപക്ഷം. സഭ ശബ്ദ വോട്ടെടുപ്പോടെ ഭേദഗതി തള്ളി. ഏതായാലും പ്രധാനമന്ത്രിയ്ക്കെതിരായ നേരിട്ടുള്ള പരാമർശം സംസ്ഥാന സർക്കാർ താൽപര്യപെടുന്നില്ലെന്ന് സ്ഥാപിക്കാൻ ചർച്ചയിൽ പ്രതിപക്ഷത്തിനായി.