LiveTV

Live

Kerala

'കേരളത്തിൽ ബിജെപി അധികാരത്തിൽ വരാത്തതിന്‍റെ കാരണം മനസിലായില്ലേ'; ഒ.രാജഗോപാലിനെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ് പി.ആര്‍ ശിവശങ്കര്‍

ശ്രീരാമനും കൃഷ്ണനും ഒരുമിച്ചുണ്ടെന്ന് പറഞ്ഞു തുടങ്ങിയ ലക്ഷ്‌ണപിശകാണിതെന്ന് ഒ രാജഗോപാലിനെ ഉന്നമിട്ട് പി.ആര്‍ ശിവശങ്കര്‍ പറഞ്ഞു

'കേരളത്തിൽ ബിജെപി അധികാരത്തിൽ വരാത്തതിന്‍റെ കാരണം മനസിലായില്ലേ'; ഒ.രാജഗോപാലിനെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ് പി.ആര്‍ ശിവശങ്കര്‍

കാര്‍ഷിക ഭേദഗതി നിയമത്തിനെതിരെ കേരളം കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച ഒ രാജഗോപാലിന്‍റെ നിലപാടില്‍ ബിജെപിയില്‍ കടുത്ത വിമര്‍ശനം. ഒ രാജഗോപാലിന്‍റെ നിലപാട് വിശദീകരിക്കാന്‍ ബിജെപി വക്താക്കളാരും തന്നെ ചാനലുകളിലേക്കില്ലെന്ന തീരുമാനത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി.ആര്‍ ശിവശങ്കര്‍ രംഗത്ത്. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് പി.ആര്‍ ശിവശങ്കര്‍ വിമര്‍ശനം അറിയിച്ചത്.

ശ്രീരാമനും കൃഷ്ണനും ഒരുമിച്ചുണ്ടെന്ന് പറഞ്ഞു തുടങ്ങിയ ലക്ഷ്‌ണപിശകാണിതെന്ന് ഒ രാജഗോപാലിനെ ഉന്നമിട്ട് പി.ആര്‍ ശിവശങ്കര്‍ പറഞ്ഞു. ഇപ്പൊ മനസിലായില്ലേ എന്തുകൊണ്ട് കേരളത്തിൽ ബിജെപി അധികാരത്തിൽ വരുന്നില്ല എന്നും പ്രേംജിയെന്ന അത്ഭുത നടന്‍റെ പകുതി സന്തോഷവും/വിഷമവും കലർന്ന ഭാവമാണ് നമുക്ക് യോജിച്ചതെന്നും പി.ആര്‍ ശിവശങ്കര്‍ നടന്‍റെ ഫോട്ടോ പങ്കുവെച്ച് പറഞ്ഞു.

ബിജെപി നേതാവ് പി.ആര്‍ ശിവശങ്കറിന്‍റെ ട്വീറ്റ്:

ശ്രീരാമനും കൃഷ്ണനും ഒരുമിച്ചുണ്ടെന്ന് പറഞ്ഞു തുടങ്ങിയ ലക്ഷ്‌ണപിശകാണിത്. നിഷ്കളങ്കരെ, ഇപ്പൊ മനസിലായില്ലേ എന്തുകൊണ്ട് കേരളത്തിൽ ബിജെപി അധികാരത്തിൽ വരുന്നില്ല എന്ന്. പ്രേംജിയെന്ന അത്ഭുത നടന്‍റെ പകുതി സന്തോഷവും/വിഷമവും കലർന്ന ഈ ഭാവമാണ് നമുക്ക് യോജിച്ചത്.

കർഷക നിയമത്തിനെതിരായ പ്രമേയം; മലക്കം മറിഞ്ഞ് ഒ.രാജഗോപാൽ
Also Read

കർഷക നിയമത്തിനെതിരായ പ്രമേയം; മലക്കം മറിഞ്ഞ് ഒ.രാജഗോപാൽ