LiveTV

Live

Kerala

തിരുവനന്തപുരത്ത് വളര്‍ത്തുനായയെ തലക്കടിച്ചു കൊന്ന ശേഷം വീടിനുള്ളിൽ കടന്ന് അക്രമം

കടയ്ക്കാവൂർ സ്വദേശി സുനിൽ കുമാറിന്‍റെ വീട്ടിലാണ് സംഭവം. സുനിൽ കുമാറിന്‍റെ ഭാര്യയുടെ ബന്ധു അഭിലാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരത്ത് വളര്‍ത്തുനായയെ തലക്കടിച്ചു കൊന്ന ശേഷം വീടിനുള്ളിൽ കടന്ന് അക്രമം

തിരുവനന്തപുരം വക്കത്ത് വളർത്തു നായയെ തലയ്ക്കടിച്ചു കൊന്ന ശേഷം വീടിനുള്ളിൽ കടന്ന് അക്രമം നടത്തിയതായി പരാതി. കടയ്ക്കാവൂർ സ്വദേശി സുനിൽ കുമാറിന്‍റെ വീട്ടിലാണ് സംഭവം. സുനിൽ കുമാറിന്‍റെ ഭാര്യയുടെ ബന്ധു അഭിലാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ലഹരിക്ക് അടിമയായ അഭിലാഷ് സമീപത്തുള്ള വീടുകളിലെ സ്ത്രീകളെ ശല്യം ചെയ്യാറുള്ളതായി സുനിൽ കുമാറും കുടുംബവും പറയുന്നു. ഇത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് വീട്ടിൽ കയറിയുള്ള മർദനത്തിൽ കലാശിച്ചത്.

വീട്ടിലെ രണ്ടര വയസുള്ള ജൂലി എന്ന വളർത്തുനായയെ കൊലപ്പെടുത്തിയ ശേഷമാണ് പ്രതി അകത്തുകയറി സുനിൽ കുമാറിനെയും ഭാര്യ ഷൈലയെയും മകൻ സുനുവിനെയും മർദ്ദിച്ച് പരിക്കേൽപ്പിച്ചത് .സംഭവത്തിൽ പ്രതിക്കും മുഖത്ത് പരിക്കേറ്റിട്ടുണ്ട്.വിവരം അറിയച്ചതിനെ തുടർന്ന് കടയ്ക്കാവൂർ പൊലീസ് സ്ഥലത്തെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.