അഴിയൂരില്‍ രണ്ട് എസ്.ഡി.പി.ഐ അംഗങ്ങളുടെ പിന്തുണ ഇടതിന്, നറുക്കെടുപ്പില്‍ യു.ഡി.എഫ്-ആര്.എം.പി മുന്നണിക്ക് ഭരണം
18 സീറ്റില്‍ യു.ഡി.എഫ്-ആര്.എം.പി നേതൃത്വത്തിലുള്ള ജനകീയ മുന്നണിക്ക് 8 വാര്‍ഡുകളാണ് ലഭിച്ചത്

വടകര അഴിയൂര്‍ പഞ്ചായത്തില്‍ ഭാഗ്യം യു.ഡി.എഫ്-ആര്.എം.പി മുന്നണിയോടൊപ്പം. രണ്ട് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥികളുടെ പിന്തുണ ഇടതുപക്ഷത്തിനു ലഭിച്ചെങ്കിലും നറുക്കെടുപ്പില്‍ ഭാഗ്യം യു.ഡി.എഫ്-ആര്.എം.പി മുന്നണിയെ പിന്തുണച്ചു. ഇതോടെ ഭരണം യു.ഡി.എഫിനു ലഭിക്കുകയും ചെയ്തു. 18 സീറ്റില്‍ യു.ഡി.എഫ്-ആര്.എം.പി നേതൃത്വത്തിലുള്ള ജനകീയ മുന്നണിക്ക് 8 വാര്‍ഡുകളാണ് ലഭിച്ചത്. എല്‍.ഡി.എഫിനു ആറു വാര്‍ഡുകളും എസ്.ഡി.പി.ഐക്ക് രണ്ടു വാര്‍ഡുകളും ലഭിച്ചു. ബി.ജെ.പിയും സ്വതന്ത്രനും ഒന്നു വീതം സീറ്റുകള്‍ നേടുകയും ചെയ്തു.
അതേസമയം റാന്നി പഞ്ചായത്തില്‍ ബി.ജെ.പി പിന്തുണയോടെ എൽഡിഎഫ് അധികാരത്തിൽ വന്നു. കേരള കോൺഗ്രസ് അംഗത്തെ പ്രസിഡന്റാക്കി. പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്.ഡി.പി.ഐ വോട്ട് എൽ.ഡി.എഫിന് ചെയ്തു. പ്രസിഡന്റ് സ്ഥാനം സ്വീകരിക്കില്ലെന്ന് സി.പി.എം അറിയിച്ചു.