വര്‍ക്കലയില്‍ അമ്മക്ക് മകന്റെ ക്രൂരമര്‍ദ്ദനം; ദൃശ്യങ്ങള്‍ പുറത്ത്
വര്‍ക്കല ഇടവയില്‍ നിന്നാണ് ഈ ക്രൂരദൃശ്യങ്ങള്‍ പുറത്തുവന്നത്. വര്‍ക്കല സ്വദേശി റസാക്കാണ് അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നത്
തിരുവനന്തപുരം വര്‍ക്കലയില്‍ അമ്മയെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വര്‍ക്കല ഇടവയില്‍ നിന്നാണ് ഈ ക്രൂരദൃശ്യങ്ങള്‍ പുറത്തുവന്നത്. വര്‍ക്കല സ്വദേശി റസാക്കാണ് അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നത്.
അമ്മയെ തൊഴിക്കുന്നതിന്റെയും അടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അമ്മയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി വിദേശത്തുള്ള അച്ഛന് അയച്ചുകൊടുക്കുകയായിരുന്നു.