ജിഫ്രി തങ്ങള്‍ ഔഫിന്റെ വീട് സന്ദര്‍ശിച്ചു
തങ്ങള്‍ മാത്രമേ വീട്ടിലേക്ക് വരാന്‍ പാടുള്ളൂവെന്ന് പ്രദേശത്തെ എസ്.വൈ.എസ് നേതാക്കള്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ മാത്രമാണ് ഔഫിന്റെ വീട്ടിലേക്കെത്തിയത്

കാഞ്ഞങ്ങാട് കൊല്ലപ്പെട്ട അബ്ദുള്‍ റഹ്മാന് ഔഫിന്റെ വീട് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സന്ദര്‍ശിച്ചു. തങ്ങള്‍ മാത്രമേ വീട്ടിലേക്ക് വരാന്‍ പാടുള്ളൂവെന്ന് പ്രദേശത്തെ എസ്.വൈ.എസ് നേതാക്കള്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ മാത്രമാണ് ഔഫിന്റെ വീട്ടിലേക്കെത്തിയത്.
അദ്ദേഹം വീട്ടുകാരുമായി സംസാരിച്ചു. എസ്.വൈ.എസ് നേതാക്കളും വീട്ടിലുണ്ടായിരുന്നു. വീട്ടിലെത്തിയ തങ്ങള്‍ കൊല്ലപ്പെട്ട ഔഫിന് വേണ്ടിയുള്ള പ്രാര്‍ഥനക്ക് നേതൃത്വം നല്കി.