LiveTV

Live

Kerala

ജനുവരി ഒന്ന് മുതല്‍ പാലിയേക്കരയിലും ഫാസ്ടാഗ് നിര്‍ബന്ധം; തദ്ദേശവാസികള്‍ക്ക് സൗജന്യയാത്ര

തദ്ദേശവാസികള്‍ക്ക് അനുവദിച്ചിട്ടുള്ള സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം പുതിയ വിജ്ഞാപനം പ്രാബല്യത്തില്‍ വരുന്നതോടെ പ്രവര്‍ത്തന രഹിതമാകും

ജനുവരി ഒന്ന് മുതല്‍ പാലിയേക്കരയിലും ഫാസ്ടാഗ് നിര്‍ബന്ധം; തദ്ദേശവാസികള്‍ക്ക് സൗജന്യയാത്ര

ജനുവരി ഒന്നുമുതല്‍ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലൂടെയും ഫാസ്ടാഗ് സംവിധാനത്തിലൂടെ മാത്രമെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയൂവെന്ന് ടോള്‍ പ്ലാസാ അധികൃതര്‍. ദേശീയപാത 544 ലെ പാലിയേക്കര ടോള്‍ പ്ലാസയിലും ജനുവരി ഒന്നു മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇതുസംബന്ധിച്ച വിജ്ഞാപനം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. ടോള്‍ പ്ലാസയ്ക്ക് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന തദ്ദേശവാസികള്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള സൗജന്യയാത്ര ഫാസ്ടാഗ് സംവിധാനത്തിലൂടെ തുടര്‍ന്നു ലഭ്യമാക്കും.

ജനുവരി ഒന്ന് മുതല്‍ പാലിയേക്കരയിലും ഫാസ്ടാഗ് നിര്‍ബന്ധം; തദ്ദേശവാസികള്‍ക്ക് സൗജന്യയാത്ര