LiveTV

Live

Kerala

മങ്കരയിൽ മിശ്രവിവാഹിതന് നേരെ ആക്രമണം; പൊലീസ് ഗൗരവമായി എടുത്തില്ലെന്ന് പരാതി

മങ്കര സ്വദേശി അക്ഷയിനെയാണ് ഭാര്യാവീട്ടുകാർ ആക്രമിച്ചത്. സംഭവം വെറും അടിപിടി കേസാക്കി ഒതുക്കി തീർക്കാനാണ് പൊലീസ് ശ്രമമെന്നാണ് ബന്ധുക്കളുടെ പരാതി

മങ്കരയിൽ മിശ്രവിവാഹിതന് നേരെ ആക്രമണം; പൊലീസ് ഗൗരവമായി എടുത്തില്ലെന്ന് പരാതി

പാലക്കാട് മങ്കരയിൽ മിശ്രവിവാഹിതനായ യുവാവിന് നേരെയുണ്ടായ ആക്രമണം പൊലീസ് ഗൗരവമായി എടുത്തില്ലെന്ന് പരാതി. മങ്കര സ്വദേശി അക്ഷയിനെയാണ് ഭാര്യാവീട്ടുകാർ ആക്രമിച്ചത്. സംഭവം വെറും അടിപിടി കേസാക്കി ഒതുക്കി

തീർക്കാനാണ് പൊലീസ് ശ്രമമെന്നാണ് ബന്ധുക്കളുടെ പരാതി. തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലക്ക് പിന്നാലെ നടന്ന സംഭവമായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന ആക്ഷേപവുമുണ്ട്.

ഒക്ടോബർ 2 ന് മിശ്രവിവാഹിതനായ മങ്കര സ്വദേശി അക്ഷയ് യ്ക്കുനേരെ കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ ആക്രമണം ഉണ്ടായത്. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന അക്ഷയിനെ ഭാര്യ സുറുമിയുടെ അമ്മാവൻമാരായ അബു താഹിർ, ഹക്കിം എന്നിവർ ആക്രമിച്ചു എന്നാണ് പരാതി. മുഖത്തും കാലിനും പരിക്കേറ്റ അക്ഷയ് പെട്ടെന്ന് ഒഴിഞ്ഞു മാറിയത് കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് അക്രമമുണ്ടായതെന്ന് അക്ഷയ് പറഞ്ഞു.

വിവാഹത്തിന് ശേഷം ഇവർക്കു നേരെ നിരന്തരം ഭീഷണികൾ ഉണ്ടായിരുന്നു. മൂന്നാമത്തെ അക്രമ സംഭവമാണിതെന്ന് അക്ഷയ് പറഞ്ഞു. അക്ഷയ് യുമായുള്ള വിവാഹത്തിന് വീട്ടുകാർക്ക് കടുത്ത എതിർപ്പായിരുന്നുവെന്ന് സുറുമി പറഞ്ഞു.

സംഭവത്തിൽ സുറുമിയുടെ അമ്മാവൻമാരായ അബു താഹിർ, ഹക്കിം എന്നിവരെ അറസ്റ്റ് ചെയ്തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇവർക്കെതിരെ അടിപിടി കേസിനുള്ള വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളത്. ആയുധം ഉപയോറിച്ച് ആക്രമണം നടത്തിയ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുക്കണം എന്നാണ് പരാതിക്കാരുടെ ആവശ്യം. എന്നാൽ തേങ്കുറുശ്ശിയിലെ ദുരഭിമാനക്കൊലയ്ക്ക് പിന്നാലെ ജില്ലയിൽ നടന്ന സംഭവമായിട്ടും പൊലീസ് ജാഗ്രത പാലിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. എന്നാൽ പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള കേസ് എടുത്തിട്ടുണ്ടെന്നാണ് പൊലീസിന്‍റെ വിശദീകരണം.