LiveTV

Live

Kerala

''കീഴ്ജാതിക്കാരന്‍റെ വീട്ടില്‍ താമസിക്കരുതെന്ന് പറഞ്ഞു, അമ്മാവന്‍ പല തവണ കത്തി കാട്ടി ഭീഷണിപ്പെടുത്തി''

അനീഷിന്‍റെ കുടുംത്തോടൊപ്പം തന്നെ കഴിയുമെന്നും ഉപരി പഠനം തുടരുമെന്നും ഹരിത മീഡിയവണിനോട് പറഞ്ഞു

''കീഴ്ജാതിക്കാരന്‍റെ വീട്ടില്‍ താമസിക്കരുതെന്ന് പറഞ്ഞു, അമ്മാവന്‍ പല തവണ കത്തി കാട്ടി ഭീഷണിപ്പെടുത്തി''

ജാതീയ വിദ്വേഷം തന്നെയാണ് കൊലപാതകത്തിന് കാരണമെന്ന് തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ കൊല്ലപ്പെട്ട അനീഷിന്‍റെ ഭാര്യ ഹരിത. കീഴ് ജാതിക്കാരന്‍റെ വീട്ടിൽ താമസിക്കരുതെന്ന് പല തവണ കുടുംബത്തിൽ നിന്നും പറഞ്ഞിരുന്നു. അമ്മാവൻ സുരേഷ് പല തവണ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. അനീഷിന്‍റെ കുടുംത്തോടൊപ്പം തന്നെ കഴിയുമെന്നും ഉപരി പഠനം തുടരുമെന്നും ഹരിത മീഡിയവണിനോട് പറഞ്ഞു.

അതേസമയം തനിക്ക് കൊലപാതകത്തിൽ പങ്കില്ലെന്ന് രണ്ടാം പ്രതി പ്രഭുകുമാറിന്‍റെ അച്ഛൻ കുമരേശൻ പിള്ള പറഞ്ഞു. സുരേഷ് ക്രിമിനൽ സ്വഭാവം ഉള്ള ആളാണെന്നും കുമരേട്ടൻ പിള്ള പറത്തു. ജാതീയമായ ചിന്ത ഇല്ലെന്നും ഹരിത നന്നായി ജീവിക്കണമെന്നാണ് ആഗ്രഹിച്ചതെന്നും കുമരേശൻ പിള്ള മീഡിയ വണിനോട് പറഞ്ഞു.