ഡോ അബ്ദുല്‍ ലത്തീഫ് അല്ഖാലിന് മീഡിയവണ്‍ മൈക്രോഹെല്‍ത്ത് ലാബ് ബ്രേവ് ഹാര്‍ട്ട് പുരസ്കാരം
ദോഹയില്‍ നടന്ന ചടങ്ങില്‍ വെച്ച് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം ഹെഡ് അബ്ദുല്‍ ലത്തീഫ് അല്ഖാലിന് വേണ്ടി ബ്രേവ് ഹാര്‍ട്ട് പുരസ്കാരം ഏറ്റുവാങ്ങി

ഖത്തറില്‍ കോവിഡ് രോഗവ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിനാണ് ദേശീയ പകര്‍ച്ചവ്യാധി പ്രതിരോധ തയ്യാറെടുപ്പ് കമ്മിറ്റി അധ്യക്ഷന്‍ ഡോ അബ്ദുല്‍ ലത്തീഫ് അല്ഖാലിന് മീഡിയവണ്‍ മൈക്രോഹെല്‍ത്ത് ലാബ് ബ്രേവ് ഹാര്‍ട്ട് പുരസ്കാരം നല്കി ആദരിച്ചത്. ദോഹയില്‍ നടന്ന ചടങ്ങില്‍ വെച്ച് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം ഹെഡ് അബ്ദുല്‍ ലത്തീഫ് അല്ഖാലിന് വേണ്ടി ബ്രേവ് ഹാര്‍ട്ട് പുരസ്കാരം ഏറ്റുവാങ്ങി.
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധി വിഭാഗം തലവന്‍. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യമന്ത്രാലയം രൂപീകരിച്ച ദേശീയ ആരോഗ്യനയരൂപീകരണ സമിതിയുടെ അധ്യക്ഷന്‍. ഖത്തര്‍ ആരോഗ്യമന്ത്രാലയം നടപ്പിലാക്കിയ മുഴുവന്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച ആരോഗ്യവിദഗ്ദ്ധന്‍. എല്ലാറ്റിനുമൊടുക്കം രാജ്യത്ത് അതിവേഗത്തില്‍ തന്നെ കോവിഡ് പ്രതിരോധ വാക്സിന് എത്തിക്കാനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിച്ചതും അദ്ദേഹം തന്നെയായിരുന്നു.
ഈ സംഭാവനകളെല്ലാം മാനിച്ചാണ് ഡോ അബ്ദുല്‍ ലത്തീഫ് അല്‍ ഖാലിദിന് മീഡിയവണ്‍ മൈക്രോഹെല്‍ത്ത് ലാബ് ബ്രേവ് ഹാര്‍ട്ട് പുരസ്കാരം പ്രഖ്യാപിച്ചത്. ദോഹയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രാലയം കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ പ്രോജക്ട് മാനേജര്‍ ഇബ്രാഹീം നബീന ഡോ അബ്ധുല്ലത്തീഫ് അല്ഖാലിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി. മീഡിയവണ്‍ ഗള്‍ഫ് മാധ്യമം ഖത്തര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്മാന് റഹീം ഓമശ്ശേരി മൊമന്റോ സമ്മാനിച്ചു. നസീം ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേറ്റ് റിലേഷന്‍ ഹെഡ് മുഹമ്മദ് ആരിഫ് പ്രശസ്ത പത്രം കൈമാറി. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹത്തിന്റെ ഭാഗത്ത് നിന്ന് ലഭിച്ച ആദരവില്‍ സന്തോഷമുണ്ടെന്ന് ഡോ അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ അറിയിച്ചു