LiveTV

Live

Kerala

എം.കെ റഫീഖ മലപ്പുറം ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​​

ആനക്കയം ഡിവിഷനിൽ നിന്നുമാണ്​ റഫീഖ ജില്ല പഞ്ചായത്തിലേക്ക്​ തെര​ഞ്ഞെടുക്കപ്പെട്ടത്

എം.കെ റഫീഖ മലപ്പുറം ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​​

മലപ്പുറം ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ആയി എം.കെ റഫീഖയേയും, വൈസ് പ്രസിഡന്‍റായി ഇസ്മായിൽ മൂത്തേടത്തിനെയും മുസ്​ലിംലീഗ് ജില്ല പ്രസിഡന്‍റ്​​ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു.

ആനക്കയം ഡിവിഷനിൽ നിന്നുമാണ്​ റഫീഖ ജില്ല പഞ്ചായത്തിലേക്ക്​ തെര​ഞ്ഞെടുക്കപ്പെട്ടത്​​. 2010-15 വർഷത്തിൽ എം.കെ റഫീഖ പഞ്ചായത്ത്​ പ്രസിഡന്‍റായിരിക്കവേ സ്വരാജ് ട്രോഫിയുൾപ്പടെ ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ പുലാമന്തോളിനെ തേടിയെത്തിയിരുന്നു. മലപ്പുറം ജില്ല മുസ്​ലിംലീഗ്​ സെക്രട്ടറിയായ ഇസ്മായിൽ മൂത്തേടം ചോക്കാട് ഡിവിഷനിൽ നിന്നുമാണ്​ ജില്ലാ പഞ്ചായത്തിലേക്കുന്നത്​.

32 അംഗ ജില്ല പഞ്ചായത്തിൽ മുസ്​ലിംലീഗിന്​ 21ഉം കോൺഗ്രസിന്​ ആറും അംഗങ്ങളാണുള്ളത്​. കഴിഞ്ഞ തവണയും പ്രസിഡന്‍റ്​, വൈസ്​ പ്രസിഡന്‍റ്​ സ്ഥാനങ്ങൾ മുസ്​ലിംലീഗിനായിരുന്നു.