സി.പി.എം - എസ്.ഡി.പി.ഐ വേഴ്ചയാണ് പരസ്യമായതെന്ന് കുമ്മനം രാജശേഖരന്
വോട്ടെടുപ്പില്‍ നിന്ന് എസ്.ഡി.പി.ഐ വിട്ടുനിന്നതോടെയാണ് എല്‍.ഡി.എഫ് ഭരണം ഉറപ്പിച്ചത്

പത്തനംതിട്ട നഗരസഭയില്‍ സി.പി.എം - എസ്.ഡി.പി.ഐ വേഴ്ചയാണ് പരസ്യമായതെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് കുമ്മനം രാജശേഖരന്. സി.പി.എം - എസ്.ഡി.പി.ഐ ബന്ധം തെളിവ് സഹിതം ചൂണ്ടിക്കാണിച്ചിട്ടും സി.പി.എം അത് നിഷേധിക്കുകയായിരുന്നു. വർഗീയതക്കെതിരെ ഗീർവാണം മുഴക്കുന്ന മുഖ്യമന്ത്രിയുടെ പ്രചരണങ്ങൾ തെറ്റാണെന്നാണ് പത്തനംതിട്ട തെളിയിക്കുന്നതെന്ന് കുമ്മനം ആരോപിച്ചു.
സി.പി.എം - എസ്.ഡി.പി.ഐ ബാന്ധവും വെൽഫെയർ - കോൺഗ്രസ് ബന്ധവും അപകടകരമാണെന്ന് കുമ്മനം പ്രതികരിച്ചു.
കോണ്‍ഗ്രസ് വിമതരുടെ പിന്തുണയില്‍ പത്തനംതിട്ട നഗരസഭയിലെ ഭരണം എല്‍.ഡി.എഫിന് ലഭിച്ചിരുന്നു. വോട്ടെടുപ്പില്‍ നിന്ന് എസ്.ഡി.പി.ഐ വിട്ടുനിന്നതോടെയാണ് എല്‍.ഡി.എഫ് ഭരണം ഉറപ്പിച്ചത്. പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പത്തനംതിട്ട നഗരസഭയുടെ ഭരണം എല്‍.ഡി.എഫിന് ലഭിക്കുന്നത്.
32 അംഗ പത്തനംതിട്ട നഗരസഭയില്‍ യു.ഡി.എഫും എല്‍.ഡി.എഫും 13 സീറ്റുകളില്‍ വീതമായിരുന്നു വിജയിച്ചിരുന്നത്. മൂന്ന് സീറ്റുകളില്‍ എസ്.ഡി.പി.ഐയും മൂന്നിടങ്ങളില്‍ കോണ്‍ഗ്രസ് വിമതരും വിജയിച്ചു.
കോണ്‍ഗ്രസ് വിമത ആമിന ഹൈദരാലി എസ്.ഡി.പി.ഐ പിന്തുണയോടെയാണ് ജയിച്ചത്. തിരഞ്ഞടുപ്പിനുശേഷം ഉപാധ്യക്ഷയായ ആമിന ഹൈദരാലിയെ എസ്.ഡി.പി ഐ പ്രവര്‍ത്തകര്‍ മാലയിട്ടു സ്വീകരിച്ചു.