LiveTV

Live

Kerala

നെയ്യാറ്റിന്‍കരയില്‍ മരിച്ച അമ്പിളിയുടെ മൃതദേഹം സംസ്കരിച്ചു; കലക്ടറുടെ വാക്കുകൾ വിശ്വസിക്കുന്നുവെന്ന് മക്കൾ

പൊലീസുകാരനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മരിച്ച അമ്പിളിയുടെ മൃതദേഹം രണ്ട് മണിക്കൂറോളം വഴിയിൽ തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു

നെയ്യാറ്റിന്‍കരയില്‍ മരിച്ച അമ്പിളിയുടെ മൃതദേഹം സംസ്കരിച്ചു; കലക്ടറുടെ വാക്കുകൾ വിശ്വസിക്കുന്നുവെന്ന് മക്കൾ

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ മൃതദേഹം സംസ്കരിച്ചു. കളക്ടറുമായി നാട്ടുകാര്‍ നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പ്രതിഷേധവും അവസാനിപ്പിച്ചു.

നെയ്യാറ്റിൻകരയിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ പൊലീസുകാരനെതിരെ നടപടി എടുക്കുമെന്ന് മക്കൾക്ക് ഉറപ്പ് നൽകി കലക്ടർ. കലക്ടറുടെ വാക്കുകൾ വിശ്വാസത്തിൽ എടുക്കുന്നതായി മരിച്ച ദമ്പതികളുടെ മക്കൾ പറഞ്ഞു. അമ്മയെ അച്ഛന് സമീപം അടക്കണമെന്നും മക്കൾ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കലക്ടർ പറഞ്ഞു.

കലക്ടറുമായി നാട്ടുകാർ ചർച്ച നടത്തി. ഇതിന് പിന്നാലെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.

പൊലീസുകാരനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മരിച്ച അമ്പിളിയുടെ മൃതദേഹം രണ്ട് മണിക്കൂറോളം വഴിയിൽ തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. പരാതിക്കാരിയെ അറസ്റ്റ് ചെയ്യാതെ, മരിച്ച അമ്പിളിയുടെ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഇതിന് പിന്നാലെയാണ് കലക്ടർ സംഭവത്തിൽ ഇടപെട്ടത്.

രാജനും കുടുംബവും താമസിച്ചിരുന്ന സ്ഥലം കയ്യേറിയതാണെന്ന് പരാതിപ്പെട്ട അയല്‍വാസിയായ വസന്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ നാട്ടുകാര്‍ വസന്തയുടെ വീടിന് മുന്നില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് ക്രമസമാധാന നില കണക്കിലെടുത്ത് വസന്തയെ പോലീസ് കരുതല്‍ കസറ്റഡിയിലെടുത്തു.