തൊടുപുഴയില്‍ അട്ടിമറി: നഗരസഭാ ഭരണം എല്‍ഡിഎഫിന്
യുഡിഎഫ് സ്വതന്ത്രനും എൽഡിഎഫിന് വോട്ട് ചെയ്തു.

നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പിൽ തൊടുപുഴയിൽ എൽഡിഎഫിന് അട്ടിമറി ജയം. യുഡിഎഫ് വിമതൻ സനീഷ് ജോർജ് നഗരസഭാ അധ്യക്ഷനായി. യുഡിഎഫ് സ്വതന്ത്രനും എൽഡിഎഫിന് വോട്ട് ചെയ്തു.
13 സീറ്റില്‍ യുഡിഎഫും 12 സീറ്റില്‍ എല്‍ഡിഎഫുമാണ് വിജയിച്ചത്. രണ്ട് വിമതരുടെ നിലപാടാണ് നിര്‍ണായകമായത്. ഒരു വിമതനെ ഒപ്പം നിര്‍ത്തി ഭരണം പിടിക്കുമെന്നാണ് ഇന്ന് രാവിലെ വരെ യുഡിഎഫ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ വിമതനെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിച്ച എല്‍ഡിഎഫിന് അപ്രതീക്ഷിതമായി യുഡിഎഫ് സ്വതന്ത്രന്റെ വോട്ടും ലഭിക്കുകയായിരുന്നു.
അതേസമയം കളമശ്ശേരി, പരവൂർ നഗരസഭകൾ യുഡിഎഫിന് ലഭിച്ചു. നറുക്കെടുപ്പിലൂടെയാണ് ഭരണ ലഭിച്ചത്.