LiveTV

Live

Kerala

പാലക്കാട് ദുരഭിമാന കൊലക്കേസിലെ പ്രതികള്‍ റിമാന്‍ഡില്‍

സുരേഷിനെയും പ്രഭു കുമാറിനെയും ആലത്തൂർ ജയിലിലേക്ക് മാറ്റി.

പാലക്കാട് ദുരഭിമാന കൊലക്കേസിലെ പ്രതികള്‍ റിമാന്‍ഡില്‍

പാലക്കാട് തേങ്കുർശ്ശി ദുരഭിമാന കൊലപാതക കേസിലെ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സുരേഷിനെയും പ്രഭു കുമാറിനെയും ആലത്തൂർ ജയിലിലേക്ക് മാറ്റി. ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും.

അനീഷിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഹരിതയുടെ പിതാവ് പ്രഭു കുമാർ, അമ്മാവൻ സുരേഷ് എന്നിവരെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. രാത്രിയാണ് ആലത്തൂർ മജിസ്ട്രേറ്റിന് മുന്നിൽ പ്രതികളെ ഹാജരാക്കിയത്. ഇരുവരെയും ആലത്തൂർ സബ് ജയിലിലേക്ക് മാറ്റി. ഇന്ന് മുതൽ ജില്ലാ ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കും.

പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം അടുത്ത ദിവസം കോടതിയിൽ ആവശ്യപ്പെടും. ഗൂഢാലോചന ഉൾപ്പെടെ സംഘം അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തത് അന്വേഷണ സംഘത്തിന് ഗുണകരമായി.