യു.ഡി.എഫ് എം.പിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കരുതെന്ന് എ.ഐ.സി.സിക്ക് കത്ത്
കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് കത്ത് നല്‍കിയത്

യു.ഡി.എഫ് എം.പിമാരെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി നേതൃത്വത്തിന് കത്ത്. കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് കത്ത് നല്‍കിയത്. എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കും. ഡി.സി.സികള്‍ പുനസംഘടിപ്പിക്കണമെന്നും ശൂരനാട് രാജശേഖരന് കത്തില്‍ ആവശ്യപ്പെടുന്നു.