LiveTV

Live

Kerala

പത്തനംതിട്ട നഗരസഭയിൽ എല്‍ഡിഎഫ് - എസ്ഡിപിഐ ധാരണ

എസ്ഡിപിഐ പിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച ആമിന ഹൈദരാലി എല്‍ഡിഎഫിനെ പിന്തുണച്ചു.

പത്തനംതിട്ട നഗരസഭയിൽ എല്‍ഡിഎഫ് - എസ്ഡിപിഐ ധാരണ

പത്തനംതിട്ട നഗരസഭാ ഭരണം എല്‍ഡിഎഫിന്. എസ്ഡിപിഐ പിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച ആമിന ഹൈദരാലി എല്‍ഡിഎഫിനെ പിന്തുണച്ചു. കോണ്‍ഗ്രസ് വിമതരുടെ പിന്തുണയും എല്‍ഡിഎഫിന് ലഭിച്ചു.

പത്തനംതിട്ട നഗരസഭയില്‍ 32 അംഗങ്ങളാണുള്ളത്. 13 സീറ്റുകളില്‍ വീതമാണ് എല്‍ഡിഎഫും യുഡിഎഫും വിജയിച്ചത്. സി.പി.എം ജില്ലാ കമ്മറ്റി അംഗം അഡ്വ. ടി സക്കീർ ഹുസൈനായിരുന്നു എല്‍ഡിഎഫിന്‍റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി. എല്‍ഡിഎഫ് 16 വോട്ടുകൾ നേടി. എസ്ഡിപിഐയുടെ മൂന്ന് ഔദ്യോഗിക അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. എസ്ഡിപിഐ പിന്തുണയുള്ള ആമിന ഹൈദ്രാലിയടക്കം മൂന്ന് സ്വതന്ത്രർ എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ഡി.സി.സി അംഗം എം.സി ഷെരീഫിനെ യു.ഡി.എഫ് ചെയര്‍മാൻ സ്ഥാനാർഥിയാക്കിയെങ്കിലും 13 വോട്ടുകളേ ലഭിച്ചുള്ളൂ.

അതേസമയം എല്‍ഡിഎഫിനെ പാർട്ടി പിന്തുണക്കുന്നില്ലെന്നും സ്വന്തം താത്പര്യ പ്രകാരമാണ് ആമിന എല്‍‌ഡിഎഫിനെ പിന്തുണച്ചതെന്നും എസ്ഡിപിഐ നേതാക്കൾ വ്യക്തമാക്കി.