കളമശ്ശേരി, പരവൂര്‍, കോട്ടയം നഗരസഭകള്‍ നറുക്കെടുപ്പിലൂടെ യുഡിഎഫിന്
സീമ കണ്ണൻ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു.

കളമശ്ശേരി, പരവൂര്‍, കോട്ടയം നഗരസഭാ ഭരണം യുഡിഎഫിന്. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. കളമശ്ശേരിയില്‍ കൗൺസിലർ സീമ കണ്ണൻ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു.
ഫലം വന്നപ്പോള്‍ മുതല്‍ അനിശ്ചിതത്വം നിലനിന്ന നഗരസഭയാണ് കളമശ്ശേരി. 20 സീറ്റുകളാണ് യുഡിഎഫ് നേടിയത്. സ്വതന്ത്രരുടെ പിന്തുണ ലഭിച്ചതോടെ എല്‍ഡിഎഫിനും 20 സീറ്റുകളായി. ബിജെപിക്ക് ഒരു സീറ്റുണ്ടായിരുന്നു. അവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. നറുക്കെടുപ്പിലൂടെ കളമശ്ശേരിയിലെ ഭരണം യുഡിഎഫ് നിലനിര്‍ത്തി.
കോട്ടയത്ത് ബിൻസി സെബാസ്റ്റ്യനാണ് നഗരസഭാ ചെയർപേഴ്സൺ. നറുക്കെടുപ്പിലൂടെയാണ് ഭരണം യുഡിഎഫിന് ലഭിച്ചത്.