LiveTV

Live

Kerala

നഗരസഭ അധ്യക്ഷയെച്ചൊല്ലി ആലപ്പുഴ സി.പി.എമ്മില്‍ തര്‍ക്കം

ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുന്‍സിപാലിറ്റിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയാണ്

നഗരസഭ അധ്യക്ഷയെച്ചൊല്ലി
ആലപ്പുഴ സി.പി.എമ്മില്‍ തര്‍ക്കം

നഗരസഭ അധ്യക്ഷയെ തീരുമാനിച്ചതിനെച്ചൊല്ലി ആലപ്പുഴ സി.പി.എമ്മില്‍ തര്‍ക്കം. ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുന്‍സിപാലിറ്റിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയാണ്. സി.പി.എം ഏരിയ കമ്മിറ്റി അംഗം സൌമ്യ രാജിനെയാണ് ജില്ല കമ്മറ്റി അദ്ധ്യക്ഷയായി പ്രഖ്യാപിച്ചത്. അതിനുശേഷം പരസ്യ പ്രതിഷേധമാണ് ആലപ്പുഴ സി.പി.എമ്മില്‍ നടക്കുന്നത്. പാര്‍ട്ടി പതാകയേന്തിയാണ് സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുന്നത്.