''കോണ്‍ഗ്രസിന് കെട്ടുറപ്പുള്ള നേതൃത്വം വേണം''- ഷിബു ബേബി ജോണ്‍
യു.ഡി.എഫ് തമ്മിലടിക്കാത്തവരാണെന്ന് ജനത്തെ ബോധ്യപെടുത്തണം. യു.ഡി.എഫ് സീറ്റ് വിഭജനം നേരത്തെ തന്നെ നടത്തണം

കോൺഗ്രസിന് കെട്ടുറപ്പുള്ള നേതൃത്വം വേണമെന്ന് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. ''യു.ഡി.എഫ് തമ്മിലടിക്കാത്തവരാണെന്ന് ജനത്തെ ബോധ്യപെടുത്തണം. യു.ഡി.എഫ് സീറ്റ് വിഭജനം നേരത്തെ തന്നെ നടത്തണം''. ആർ.എസ്.പി കൂടുതൽ സീറ്റുകൾ യു.ഡി.എഫിൽ ചോദിക്കുമെന്നും ഷിബു ബേബി ജോൺ മീഡിയവണിനോട് പറഞ്ഞു.