LiveTV

Live

Kerala

ബി.ജെ.പി അംഗം വോട്ട് ചെയ്തത് എല്‍.ഡി.എഫിന്; ബാലറ്റ് തിരിച്ച് ചോദിച്ച് ബി.ജെ.പി, വോട്ട് അസാധുവാക്കി വരണാധികാരി

എല്‍.ഡി.എഫ് അംഗത്തിനാണ് മൂന്നാം വാര്‍ഡിലെ ബി.ജെ.പി അംഗം നടേശന്‍ മാറി വോട്ട് ചെയ്തത്

ബി.ജെ.പി അംഗം വോട്ട് ചെയ്തത് എല്‍.ഡി.എഫിന്; ബാലറ്റ് തിരിച്ച് ചോദിച്ച് ബി.ജെ.പി, വോട്ട് അസാധുവാക്കി വരണാധികാരി

പാലക്കാട് മുന്‍സിപ്പാലിറ്റിയിൽ വോട്ടെടുപ്പിനിടെ എൽ.ഡി.എഫ് - യുഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം. ബി.ജെ.പി കൗൺസിലർ നടേശൻ വോട്ട് ചെയ്ത ബാലറ്റ് തിരകെ വാങ്ങിയതാണ് തർക്കത്തിനിടയാക്കിയത്. നടേശന്‍റെ വോട്ട് വരാണിധാകരി അസാധുവാക്കിയിട്ടുണ്ട്.

എല്‍.ഡി.എഫ് അംഗത്തിനാണ് മൂന്നാം വാര്‍ഡിലെ ബി.ജെ.പി അംഗം നടേശന്‍ മാറി വോട്ട് ചെയ്തത്. തുടര്‍ന്ന് ബാലറ്റ് മാറി നല്‍കണമെന്ന് നടേശന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പറ്റില്ലെന്ന് വരണാധികാരി പറഞ്ഞു. പിന്നീട് നടേശന്‍റെ വോട്ട് അസാധുവാക്കണമെന്ന് എല്‍.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങള്‍ ഒരുപോലെ പറഞ്ഞു. പിന്നീട് വരണാധികാരി വോട്ട് അസാധുവാക്കി.