LiveTV

Live

Kerala

കാഞ്ഞങ്ങാട് കൊല്ലപ്പെട്ട അബ്ദുറഹ്മാന്‍റെ കുടുംബം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കാഞ്ഞങ്ങാട് ഔഫ് വധക്കേസ്: ക്രൈംബ്രാഞ്ച് സംഘം നാളെ എത്തും

കാഞ്ഞങ്ങാട് കൊല്ലപ്പെട്ട അബ്ദുറഹ്മാന്‍റെ കുടുംബം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കാഞ്ഞങ്ങാട് കല്ലൂരാവി അബ്ദുൾ റഹ്മാൻ ഔഫ് വധക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം നാളെ ജില്ലയിലെത്തും. അന്വേഷണം ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായി ക്രൈംബ്രാഞ്ച് പ്രാഥമിക വിവര ശേഖരണം നടത്തി. സംഭവത്തിലെ രണ്ട് പ്രതികളെ കൂടി കോടതി റിമാൻഡ് ചെയ്തു.

അബ്ദുൾ റഹ്മാൻ ഔഫിന്‍റെ കൊലപാതകത്തിൽ ഉൾപ്പെട്ട രണ്ട് പ്രതികളെ കൂടി കോടതി റിമാൻഡ് ചെയ്തു. എം.എസ്.എഫ് പ്രവർത്തകൻ ഹസൻ, ഹാഷിർ എന്നിവരെയാണ് ഹോസ്ദുർഗ് കോടതി റിമാൻഡ് ചെയ്തത്. മുഖ്യപ്രതി ഇർഷാദിനെ കോടതി കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. സംഘർഷത്തിൽ പരിക്കേറ്റ ഇർഷാദ് കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

കൊല്ലപ്പെട്ട അബ്ദുറഹ്മാന്‍റെ കുടുംബം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കേരള യാത്രയുടെ ഭാഗമായി നീലേശ്വരത്ത് നടന്ന പരിപാടിക്കിടെയാണ് കുടുംബം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി കുടുംബാംഗങ്ങൾ പറഞ്ഞു.

അബ്ദുൾ റഹ്മാൻ ഔഫ് വധക്കേസ് അന്വേഷിക്കുന്ന കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം നാളെ ജില്ലയിലെത്തും. ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങുന്നതോടെ ഇർഷാദ് ഉൾപ്പെടെയുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതുൾപ്പെടെയുള്ള നടപടികൾ ഉണ്ടാവും.