LiveTV

Live

Kerala

പാലക്കാട് തേങ്കുറുശി ദുരഭിമാനക്കൊലയില്‍ തെളിവെടുപ്പ് ഇന്ന്; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

പൊലീസിനെതിരെ കുടുംബം ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഉച്ചക്ക് മുമ്പായി കൊലപാതകം നടന്ന സ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും.

പാലക്കാട് തേങ്കുറുശി ദുരഭിമാനക്കൊലയില്‍ തെളിവെടുപ്പ് ഇന്ന്;  അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

പാലക്കാട് തേങ്കുർശ്ശിയിലെ ദുരഭിമാനകൊലയിൽ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. കൊല്ലപ്പെട്ട അനീഷിന്‍റെ ഭാര്യ ഹരിതയുടെ അച്ഛൻ പ്രഭു കുമാർ, അമ്മാവൻ സുരേഷ് എന്നിവരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി പാലക്കാട് ജില്ലാകലക്ടർ ഉത്തരവിറക്കി.

രാത്രി ഒൻപതരയോടെയാണ് അനീഷിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രഭു കുമാറിന്‍റെയും, സുരേഷിന്‍റെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലക്കുറ്റത്തിന് മാത്രമാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്. കൊലപാതകത്തിലെ ഗൂഢാലോചന ഉൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണ പുരോഗതിയനുസരിച്ച് കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പൊലീസ് തീരുമാനം.

അനീഷിന്‍റെ കൊലപാതകത്തിന്‍റെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി പാലക്കാട് എസ്.പി ഉത്തരവിട്ടു. പൊലീസിനെതിരെ കുടുംബം ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഉച്ചക്ക് മുമ്പായി കൊലപാതകം നടന്ന സ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. വൈകുന്നേരത്ത് മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കും. കാലിൽ ഉണ്ടായ മുറിവിൽ നിന്നും രക്തം വാർന്നാണ് അനീഷ് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.