നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥന് പൊലീസുകാരനെതിരെ മൊഴി നല്കി
പെട്രോളൊഴിച്ചപ്പോള്‍ ലൈറ്റര്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതാണ് തീപിടുത്തത്തിന് കാരണമായത്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്ഥലം ഒഴിപ്പിക്കുന്നതിനിടെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പൊലീസിനെതിരെ പരാതിയുമായി ഗൃഹനാഥൻ. ദേഹത്ത് പെട്രോൾ ഒഴിച്ചപ്പോൾ പൊലീസുകാരൻ ലൈറ്റർ പിടിച്ചുവാങ്ങാൻ ശ്രമിച്ചു. ഇതാണ് തീപിടിക്കാന്‍ കാരണമെന്നാണ് ആത്മഹത്യക്ക് ശ്രമിച്ച രാജൻ ആരോപിക്കുന്നത്.
സംഭവത്തിൽ രാജന്റെ ഭാര്യ അമ്പിളിക്കും ഗുരുതരമായ പൊള്ളലേറ്റു. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ.സി.യുവിൽ ചികിത്സയിലാണ്. നെയ്യാറ്റിൻകര കോടതിയിൽ അയൽവാസിയായ
വസന്തയുമായി രാജന് ഭൂമിസംബന്ധമായ തർക്കം നിലനിന്നിരുന്നു. ഈ ഭൂമിയിൽ അടുത്തിടെ രാജൻ വെച്ചുകെട്ടിയ താൽക്കാലിക ഷെഡ് പൊളിച്ചു മാറ്റാൻ കോടതി ഉത്തരവ് നൽകി. കോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാൻ എത്തിയപ്പോഴായിരുന്നു രാജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവസമയത്ത് ഗ്രേഡ് എസ്.ഐ അനിൽകുമാറിനും നേരിയ തോതിൽ പൊള്ളലേറ്റിരുന്നു.