കാസര്‍കോട് എസ്.കെ.എസ്.എസ്.എഫ് പതാക ഉയർത്തുന്നത് ഡി.വൈ.എഫ്.ഐ തടഞ്ഞു; വീഡിയോ
ഡി.വൈ.എഫ്.ഐ നേതാവ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പ്രവർത്തകരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്

എസ്.കെ.എസ്.എസ്.എഫ് പതാക ഉയർത്തുന്നത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞെന്ന് പരാതി. കാസർകോട് ചീമേനിപെരുമ്പട്ട ചാനടുക്കത്താണ് സംഭവം. ഡി.വൈ.എഫ്.ഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് തടഞ്ഞത്. ഡി.വൈ.എഫ്.ഐ നേതാവ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പ്രവർത്തകരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.