LiveTV

Live

Kerala

കെ.പി.സി.സി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി നേതാക്കള്‍

സംസ്ഥാന നേതൃത്വത്തിലും തിരുവനന്തപുരം ഡി.സി.സി.സി ഉൾപ്പെടെ ഏഴ് ഡി.സി.സി പ്രസിഡന്റുമാരെ മാറ്റണമെന്നും ടി എൻ പ്രതാപൻ ആവശ്യപ്പെട്ടു.

കെ.പി.സി.സി നേതൃത്വത്തിനെതിരെ
വിമര്‍ശനവുമായി നേതാക്കള്‍

തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയിൽ കേന്ദ്ര നേതൃത്വത്തെ പരാതി അറിയിച്ച് കോൺഗ്രസ് നേതാക്കൾ. ഗ്രൂപ്പ് വീതം വെക്കൽ തിരിച്ചടിക്ക് കാരണമായെന്ന് അടൂർ പ്രകാശ് പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയിൽ ജില്ലാ നേതൃത്വങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്ന് കെ.സി ജോസഫും അടൂർ പ്രകാശും ചൂണ്ടിക്കാട്ടി. സംസ്ഥാന നേതൃത്വത്തിലും തിരുവനന്തപുരം ഡി.സി.സി.സി ഉൾപ്പെടെ ഏഴ് ഡി.സി.സി പ്രസിഡന്റുമാരെ മാറ്റണമെന്നും ടി.എൻ പ്രതാപൻ ആവശ്യപ്പെട്ടു. സാമുദായിക സംഘടനകളെ ഏകോപിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് വി.ഡി സതീശൻ ഉന്നയിച്ചു.

more to watch...