കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയുടെ ആഴം പഠിക്കാനെത്തിയ എഐസിസി ജനൽ സെക്രട്ടറിക്ക് ഇന്ന് മാരത്തൺ ചർച്ച
സംസ്ഥാനത്തെ പ്രശ്നങ്ങൾ പഠിച്ച് ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേരളത്തിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ഹൈമാൻഡ് പ്രതിനിധി ഇന്ന് സംസ്ഥാനത്തെ നേതാക്കളുമായി ചർച്ച നടത്തും. നേതാക്കളെയും ജന പ്രതിനിധികളെയും പ്രത്യേകമാണ് കാണുന്നത്. സംസ്ഥാനത്തെ പ്രശ്നങ്ങൾ പഠിച്ച് ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേരളത്തിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ പറഞ്ഞു.
തോൽവിയുടെ ആഴം പഠിക്കാനെത്തിയ എഐസിസി ജനൽ സെക്രട്ടറി ഇന്ന് മാരത്തൺ ചർച്ചയാണ് നടത്തുക. രാഷ്ട്രീയ കാര്യ സമിതി അംഗങ്ങൾ, എംപിമാർ, മുതിർന്ന നേതാക്കൾ ഡിസിസി അധ്യക്ഷൻമാർ ഓരോരുത്തരെയും ഒറ്റക്കാണ് കാണുക. പരാതിയുള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ പരാതികളും കേൾക്കും. എല്ലാം ക്രോഡികരിച്ച് ഡൽഹിയിലെത്തി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും.
കേരളത്തിലെത്തിയ മറ്റ് മൂന്ന് എഐസിസി സെക്രട്ടറിമാർ അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് തങ്ങി ജില്ലകൾ സന്ദർശിച്ച് പ്രാദേശിക തല റിപ്പോർട്ട് സമാഹരിക്കും. ഇതും ദേശീയ നേതൃത്വത്തിന്റെ മുന്നിലെത്തിക്കും. സംസ്ഥാനത്തെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചു കയറാമെന്നാണ് കോണഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.