LiveTV

Live

Kerala

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കേരള പര്യടനം; കോഴിക്കോട്ടെ യോഗത്തില്‍ പ്രധാന ബിഷപുമാര്‍ പങ്കെടുത്തില്ല

കോഴിക്കോട് ബിഷപ് വര്‍ഗീസ് ചക്കാലത്തില്‍ താമരശ്ശേരി ബിഷപ് മാർ റെമഞ്ചിയോസ് ഇഞ്ചനാനിൽ എന്നിവര്‍ പങ്കെടുത്തില്ല

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കേരള പര്യടനം; കോഴിക്കോട്ടെ യോഗത്തില്‍ പ്രധാന ബിഷപുമാര്‍ പങ്കെടുത്തില്ല

കേരള പര്യടനത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് നടത്തിയ പ്രമുഖരുടെ യോഗത്തില്‍ കോഴിക്കോട്ടെ പ്രധാന ബിഷപുമാര്‍ പങ്കെടുത്തില്ല. കോഴിക്കോട് ബിഷപ് വര്‍ഗീസ് ചക്കാലത്തില്‍ താമരശ്ശേരി ബിഷപ് മാർ റെമഞ്ചിയോസ് ഇഞ്ചനാനിൽ എന്നിവര്‍ പങ്കെടുത്തില്ല.

സംസ്ഥാനത്ത് അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത കാന്തപുരം എ. പി വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. കോഴിക്കോട് കാരപ്പറമ്പ് സ്കൂളിലായിരുന്നു കേരള പര്യടനത്തിന്‍റെ ഭാഗമായ പ്രമുഖരുടെ ഒത്തു ചേരല്‍. കാന്തപുരം എ.പി വിഭാഗത്തെ പ്രതിനിധീകരിച്ച് അബ്ദുല്‍ ഹകീം അസ്ഹരി, സി മുഹമ്മദ് ഫൈസി, ഇ.കെ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം, കെ.എന്‍.എം നേതാവ് ടി.പി അബ്ദുല്ലക്കോയ മദനി തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിലേക്ക് ജമാഅത്തെ ഇസലാമി നേതാക്കളെ ക്ഷണിച്ചിരുന്നില്ല. ക്രൈസ്ത നേതാക്കളില്‍ സി.എസ്.ഐ ബിഷപ് റോയി വിക്ടര് മനോജ് മാത്രമാണ് പങ്കെടുത്തത്. കോഴിക്കോട് ബിഷപ് വര്‍ഗീസ് ചക്കാലത്തലിനെയും താമരശ്ശേരി ബിഷപ് മാർ റെമഞ്ചിയോസ് ഇഞ്ചനാനിലിനെയും ക്ഷണിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. മറ്റു പരിപാടികള്‍ ഉണ്ടായിരുന്നെന്നാണ് ബിഷപ് ഹൗസ് അറിയിച്ചത്. അറബിക് യൂനിവേഴ്സിറ്റി ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് കാന്തപുരം വിഭാഗം ഉന്നയിച്ചത്

സംവിധായകന്‍ രഞ്ജിത്ത്, എഴുത്തുകാരന്‍ കെ.പി രാമനുണ്ണി വ്യവസായ പ്രമുഖരായ എം.പി അഹമ്മദ്, പി.കെ അഹമ്മദ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധികള്‍ തുടങ്ങി സാമൂഹിക സാംസ്കകാരിക വ്യവസായിക രംഗത്തെ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു. മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ, എ.കെ ശശീന്ദ്രൻ എം.പിമാർ എം.എല്‍.എമാർ എന്നിവരുടെയും സാന്നിധ്യമുണ്ടായിരുന്നു.