'മതസംഘടനക്ക് പ്രവർത്തന സ്വാതന്ത്ര്യമില്ലാതിരിക്കാൻ യു.പി ആയി മാറിയോ നമ്മുടെ നാട്?'; ഡി.വൈ.എഫ്.ഐക്കെതിരെ അഡ്വ. ഫാത്തിമ തഹ്ലിയ
കാസര്‍കോഡ് എസ്.കെ.എസ്.എസ്.എഫ് പതാക ഉയർത്തുന്നത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി അഡ്വ. ഫാത്തിമ തഹ്ലിയ

കാസര്‍കോഡ് എസ്.കെ.എസ്.എസ്.എഫ് പതാക ഉയർത്തുന്നത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി എം.എസ്.എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയ. കേരളത്തിലെ പ്രബല മതസംഘടനക്ക് പോലും പ്രവർത്തന സ്വാതന്ത്ര്യമില്ലാതിരിക്കാൻ ഉത്തർപ്രദേശ് ആയി മാറിയോ നമ്മുടെ നാട് എന്നും മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേർ ലീഗിനിലെന്ന് പറയുന്ന പിണറായി വിജയൻ കേരളത്തിന്റെ അട്ടിപ്പേർ സഖാക്കൾക്ക് ഇല്ലെന്ന് കൂടെ പറയാൻ തയ്യാറാകുമോയെന്നും തഹ്ലിയ ചോദിച്ചു.
എസ്.കെ.എസ്.എസ്.എഫിന്റെ പതാകദിനമായ ഇന്ന് സുന്നി വിദ്യാർത്ഥി സംഘടനാ പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചു വിട്ട സ്വന്തം പാർട്ടിക്കാരെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അഡ്വ. ഫാത്തിമ തഹ്ലിയ ആവശ്യപ്പെട്ടു.
അഡ്വ. ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് കുറിപ്പ്:
എസ്.കെ.എസ്.എസ്.എഫ് പതാക ഉയർത്തുന്നത് ഡി.വൈ.എഫ്.ഐ തടയുന്ന വാർത്ത വീഡിയോ സഹിതം പുറത്ത് വന്നിരിക്കുന്നു. കേരളത്തിലെ പ്രബല മതസംഘടനക്ക് പോലും പ്രവർത്തന സ്വാതന്ത്ര്യമില്ലാതിരിക്കാൻ ഉത്തർപ്രദേശ് ആയി മാറിയോ നമ്മുടെ നാട്? മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേർ ലീഗിനിലെന്ന് പറയുന്ന പിണറായി വിജയൻ കേരളത്തിന്റെ അട്ടിപ്പേർ സഖാക്കൾക്ക് ഇല്ലെന്ന് കൂടെ പറയാൻ തയ്യാറാകുമോ? പതാക ദിനവുമായി ബന്ധപ്പെട്ട പ്രചരണങ്ങൾക്കിറങ്ങിയ സുന്നി വിദ്യാർത്ഥി സംഘടന പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചു വിട്ട സ്വന്തം പാർട്ടിക്കാരെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറാകണം.