51 കാരിയെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാന്‍: ഭര്‍ത്താവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
സാമ്പത്തികമായി ശാഖ ഏറെ മുന്നിലായിരുന്നു. സ്വത്തു തട്ടിയെടുക്കാനുള്ള ശ്രമമായിരുന്നെന്ന് അരുൺ സമ്മതിച്ചിട്ടുണ്ട്.

തിരുവനന്തപുരം കാരക്കോണം ശാഖാകുമാരി കൊലക്കേസിൽ ഭർത്താവ് അരുൺ കുമാറിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സ്വത്തുതട്ടിയെടുക്കാനാണ് കൊല നടത്തിയതെന്ന്അരുൺ പോലീസിനോട് സമ്മതിച്ചിരുന്നു.
ഇന്നലെ പുലർച്ചെയാണ് ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി ഷോക്കേറ്റു മരിച്ചത്. വീട്ടിനകത്ത് അലങ്കാര ബൾബുകളിടാനായി വൈദ്യുത മീറ്ററിൽ നിന്നെടുത്ത കേബിളിൽ നിന്നാണ് ഷോക്കേറ്റത്. സംഭവത്തിൽ ദുരൂഹത സംശയിച്ചാണ് അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
51 വയസ്സുള്ള ശാഖാ കുമാരിയെ 28 വയസ്സുള്ള അരുൺകുമാർ രണ്ടു മാസം മുമ്പാണ് വിവാഹം കഴിച്ചത്. സാമ്പത്തികമായി ശാഖ ഏറെ മുന്നിലായിരുന്നു. സ്വത്തു തട്ടിയെടുക്കാനുള്ള ശ്രമമായിരുന്നെന്ന് അരുൺ സമ്മതിച്ചിട്ടുണ്ട്.
ശാഖാ കുമാരിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും.