LiveTV

Live

Kerala

മുനവ്വറലി തങ്ങള്‍ കാഞ്ഞങ്ങാട് കൊല്ലപ്പെട്ട അബ്ദുറഹ്‍മാന്‍ ഔഫിന്‍റെ വീട് സന്ദര്‍ശിച്ചു

മുനവ്വറലി തങ്ങള്‍ക്കൊപ്പം എത്തിയവരെ പ്രതിഷേധക്കാര്‍ തടഞ്ഞു. തങ്ങളെയല്ലാതെ മറ്റാരെയും വീട്ടിലേക്ക് കയറ്റിവിടില്ലെന്നായിരുന്നു പ്രതിഷേധക്കാര്‍ അറിയിച്ചത്

മുനവ്വറലി തങ്ങള്‍ കാഞ്ഞങ്ങാട് കൊല്ലപ്പെട്ട അബ്ദുറഹ്‍മാന്‍ ഔഫിന്‍റെ  വീട് സന്ദര്‍ശിച്ചു

കാസർകോട് കല്ലൂരാവിയിൽ കൊല്ലപ്പെട്ട അബ്ദുൾ റഹ്മാൻ ഔഫ് വിന്‍റെ വീട് മുസ്‍ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി തങ്ങൾ സന്ദർശിച്ചു. യൂത്ത് ലീഗ് പ്രവർത്തകരാണ് കൊലക്ക് പിന്നിലെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുനവ്വറലി തങ്ങൾ പറഞ്ഞു. കേസിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുനവ്വറലി തങ്ങളോടൊപ്പം കാറിലെത്തിയ ജില്ലാ യൂത്ത് ലീഗ് നേതാക്കളെ നാട്ടുകാർ തടഞ്ഞു.

പഴയ കടപ്പുറം സ്വദേശി അബു റഹ്മാൻ ഔഫിന്‍റെ കൊലപാതകത്തിൽ പ്രതികളായ യൂത്ത് ലീഗ് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ ഔഫിന്‍റെ വീട്ടിലെത്തിയത്. കൂടെയുണ്ടായിരുന്ന മുസ്ലിം ലീഗിന്‍റെ പ്രാദേശിക നേതാക്കളെ നാട്ടുകാർ വഴിയിൽ തടഞ്ഞതിനെ തുടർന്ന് മുനവറലി തങ്ങൾ നടന്നാണ് ഔഫിന്‍റെ വീട്ടിലെത്തിയത്. സംഭവത്തിൽ അതീവ ദുഃഖമുണ്ടെന്നും കുറ്റക്കാരെന്ന് തെളിഞ്ഞവർ പാർട്ടിയിൽ ഉണ്ടാവില്ലെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. വീട്ടുകാരുമായും എസ്.വൈ.എസ് നേതാക്കളുമായി മുനവ്വറലി തങ്ങൾ സംസാരിച്ചു. അബ്ദുറഹ്മാൻ ഔഫിന്‍റെ ഖബറിടം സന്ദർശിച്ച് പ്രാർഥന നടത്തിയശേഷമാണ് മുനവ്വറലി തങ്ങൾ മടങ്ങിയത്.