ഔഫിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന: കെ.ടി ജലീൽ
അബ്ദുറഹ്മാൻ ഔഫിന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ജലീൽ

ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അബ്ദുറഹ്മാൻ ഔഫിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി കെ.ടി ജലീൽ. മുസ്ലിം ലീഗാണ് ഗൂഢാലോചനക്ക് പിന്നിൽ. മുസ്ലിം ലീഗിന് തെരഞ്ഞെടുപ്പിലേറ്റ പരാജയമാണ് അക്രമത്തിലേക്ക് നയിച്ചത്. അബ്ദുറഹ്മാൻ ഔഫിന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ജലീൽ.
എല്ലാ മതവിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടു പോകാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്നതിനാലാണ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് നേട്ടമുണ്ടായത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് എന്ന യാഗാശ്വത്തെ പിടിച്ചുനിർത്താൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.