LiveTV

Live

Kerala

പ്രായമായവരും രോഗമുള്ളവരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരും കോവിഡ് ടെസ്റ്റ് നടത്തണമെന്ന് കോഴിക്കോട് ആരോഗ്യവകുപ്പ്

വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ ടെസ്റ്റുകള്‍ കൂട്ടാന്‍ കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പ്.

പ്രായമായവരും രോഗമുള്ളവരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരും കോവിഡ് ടെസ്റ്റ് നടത്തണമെന്ന് കോഴിക്കോട് ആരോഗ്യവകുപ്പ്

വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ ടെസ്റ്റുകള്‍ കൂട്ടാന്‍ കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പ്. പ്രായം ചെന്നവരും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരും ടെസ്റ്റ് നടത്തണമെന്നാണ് നിര്‍ദേശം.

തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. തെരഞ്ഞെടുപ്പ് പ്രചരണം‍, കൊട്ടിക്കലാശം, വോട്ടെടുപ്പ്, ഫലം വന്ന ശേഷമുള്ള ആഘോഷപരിപാടികള്‍.. നിരവധി പേര്‍ നഗരഗ്രാമ വ്യത്യാസമില്ലാതെ പുറത്തിറങ്ങി. കുട്ടികളും യുവാക്കളും പ്രായമായവരും എല്ലാം.. കോവിഡിനെ മറന്നായിരുന്നു ആഹ്ലാദ പ്രകടനങ്ങളെല്ലാം. കോവിഡ‍് ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ ജില്ലാ ആരോഗ്യവകുപ്പ് തീരുമാനിച്ചു. വോട്ടെടുപ്പിനായി പോയ പ്രായമായവരും മറ്റ് രോഗമുള്ളവരും ടെസ്റ്റ് ചെയ്യണം. ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ് അവഗണിക്കരുതെന്ന് ഡിഎംഒ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കോഴിക്കോട് ജില്ലയില്‍ അഞ്ഞൂറിന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.