ഗവര്‍ണറുമായുള്ള ചര്‍ച്ച പോസിറ്റിവെന്ന് വി.എസ് സുനില്‍ കുമാറും എ.കെ ബാലനും
സര്‍ക്കാരിനെ ബുദ്ധിമുട്ടാക്കുന്ന ഒന്നും ഉണ്ടാകില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞിട്ടുണ്ട്. ഇത് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ഇരുവരും പറഞ്ഞു. 40 മിനിറ്റോളം ഇരുവരും ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി

ഗവര്‍ണറുമായുള്ള ചര്‍ച്ച പോസിറ്റിവെന്ന് മന്ത്രിമാരായ വി.എസ് സുനില്‍ കുമാറും പറഞ്ഞു. സര്‍ക്കാരിനെ ബുദ്ധിമുട്ടാക്കുന്ന ഒന്നും ഉണ്ടാകില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞിട്ടുണ്ട്. ഇത് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ഇരുവരും പറഞ്ഞു. 40 മിനിറ്റോളം വി.എസ് സുനില്‍ കുമാറും എ.കെ ബാലനും ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി.
ബില്ലിനെതിരെ പ്രമേയം പാസാക്കാനുള്ള തീരുമാനം നേരത്തെ തന്നെ മന്ത്രിസഭ യോഗം എടുത്തിരുന്നു. 23 ാം തിയതി സഭ ചേരാനുള്ള തീരുമാനമാണ് എടുത്തിരുന്നത്. എന്നാല്‍ ഗവര്‍ണര്‍ അതിന് അനുമതി നല്‍കിയില്ല.
അടിയന്തിര സാഹചര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അടിയന്തിര സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് അനുമതി നിഷേധിച്ചത്. എന്നാല്‍ ഇന്നലെ മന്ത്രി സഭ യോഗം ചേര്‍ന്നുകൊണ്ട് 31ാം തിയതി നിയമസഭ സമ്മേളനം ചേരാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറി.
ഗവര്‍ണര്‍ അതിന് അനുമതി നല്‍കുമോ എന്ന ആശങ്ക സംസ്ഥാന സര്‍ക്കാറിനുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മാന്ത്രിമാര്‍ ഗവര്‍ണറെ കാണുന്നത്. അടിയന്തിര സാഹചര്യം നിലവിലുണ്ട്, കര്‍ഷകര്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. അത് കേരളത്തെ കൂടി ബാധിക്കുന്നതാണ്. ഇത് പരിഗണിച്ച് പ്രമേയം പാസാക്കാന്‍ അടിയന്തിര പ്രമേയം പാസാക്കുന്നതിന് പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി വേണമെന്ന് അഭ്യര്‍ഥിക്കും.