രക്തസമ്മർദ്ദത്തിലെ വ്യതിയാനം; രജനികാന്ത് ആശുപത്രിയിൽ
വെള്ളിയാഴ്ച രാവിലെയാണ് രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന് തമിഴ് സൂപ്പർ താരം രജനികാന്ത് ആശുപത്രിയിൽ. രജനീകാന്തിന്റെ കോവിഡ് പരിശോധനഫലം നെഗറ്റീവാണ്.
വെള്ളിയാഴ്ച രാവിലെയാണ് രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 10 ദിവസമായി ഹൈദരാബാദിൽ ഷൂട്ടിങ്ങിലായിരുന്നു താരം. സെറ്റിലെ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡിസംബർ 22ന് അദ്ദേഹത്തെ കോവിഡ് പരിശോധനക്ക് വിധേയമാക്കി. എങ്കിലും അദ്ദേഹം നിരീക്ഷണത്തിൽ തുടരുകയാണെന്നും ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.