LiveTV

Live

Kerala

ഔഫിന് കുത്തേറ്റത് ഹൃദയധമനിയില്‍; കുത്തിയത് ഇര്‍ഷാദാണെന്ന് ഇസ്‍ഹാക്ക്

ഹൃദയധമനിയിൽ കുത്തേറ്റതാണ് അബ്‍ദുറഹ്മാൻ ഔഫിന്‍റെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ഔഫിന് കുത്തേറ്റത് ഹൃദയധമനിയില്‍; കുത്തിയത് ഇര്‍ഷാദാണെന്ന് ഇസ്‍ഹാക്ക്

കാഞ്ഞങ്ങാട് കല്ലൂരാവി അബ്ദുറഹ്മാൻ ഔഫ് വധക്കേസിൽ മുഖ്യപ്രതി ഇർഷാദ് ഉൾപ്പടെ മൂന്ന് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ. ഒളിവിലായിരുന്ന കല്ലൂരാവി സ്വദേശി ഹസനെയും പൊലീസ് പിടികൂടി. കേസിലെ മുഖ്യപ്രതി ഇർഷാദും ഇസ്ഹാക്കും നേരത്തെ കസ്റ്റഡിയിലായിരുന്നു.

മംഗലാപുരത്ത് ചികിത്സയിലായിരുന്ന ഇർഷാദിനെ അന്വേഷണസംഘം കാഞ്ഞങ്ങാടെത്തിച്ചിട്ടുണ്ട്. ഔഫിനെ കുത്തിയത് ഇർഷാദാണെന്ന് ഇന്നലെ പിടിയിലായ ഇസ്‍ഹാക്ക് പൊലീസിന് മൊഴി നൽകി. അക്രമി സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും ഇസ്‍ഹാക്ക് മൊഴി നൽകി.

കല്ലുരാവി മുണ്ടത്തോട്ട് ബുധനാഴ്ച രാത്രി 10 മണിയോടെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകനായ പഴയ കടപ്പുറം സ്വദേശി അബ്ദുറഹ്മാൻ ഔഫ് കുത്തേറ്റ് മരിച്ചത്. സംഘർഷത്തിൽ ലീഗ് പ്രവർത്തകനായ ഇർഷാദിന് കൂടി പരിക്കേറ്റിരുന്നു. യൂത്ത് ലീഗ് മുൻസിപ്പൽ സെക്രട്ടറി ഇർഷാദും കേസിലെ പ്രതിയാണ്.

ഹൃദയധമനിയിൽ കുത്തേറ്റതാണ് അബ്‍ദുറഹ്മാൻ ഔഫിന്റെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആയിരങ്ങളുടെ സാന്നിധ്യത്തിൽ അബ്ദുറഹ്മാൻ ഔഫിന്റെ മൃതദേഹം പഴയ കടപ്പുറം ജുമാ മസ്ജിദിൽ ഖബറടക്കി. കാഞ്ഞങ്ങാട് നിലേശ്വരം നഗരസഭാ പ്രദേശത്ത് ലീഗ് ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമമുണ്ടായി. പോസ്റ്റ്മോർട്ടത്തിന് ശേഷം പരിയാരത്ത് നിന്ന് വിലാപയാത്രയായി ജില്ലാ അതിർത്തിയാൽ എത്തിച്ച മൃതദേഹം കാലിക്കടവ്, ചെറുവത്തൂർ, നീലേശ്വരം, അലാമിപള്ളി, പുതിയ കോട്ടാ, കാഞ്ഞങ്ങാട് നഗരം എന്നീ കേന്ദ്രങ്ങളിൽ പൊതുദർശനത്തിന് വെച്ചു. കാഞ്ഞങ്ങാട്ടെ പൊതുദർശനത്തിന് ശേഷം മൃതദേഹം എസ്‍.വൈ.എസ് നേതാക്കൾ ഏറ്റുവാങ്ങി. അവസാനമായി ബന്ധുക്കൾ ഒരുനോക്ക് കണ്ട ശേഷം നൂറുകണക്കിന് പേരുടെ സാന്നിധ്യത്തിൽ പഴയ ജുമാ മസ്ജിദിൽ ഖബറടക്കി.