LiveTV

Live

Kerala

എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസ്സുകള്‍ ജനുവരി 1 മുതല്‍; മാര്‍ഗനിര്‍ദേശം പുറത്തിറക്കി

മാർച്ച് 16 വരെ ക്ലാസ് റൂം പഠനത്തിന് അവസരമുണ്ട്.

എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസ്സുകള്‍ ജനുവരി 1 മുതല്‍; മാര്‍ഗനിര്‍ദേശം പുറത്തിറക്കി

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ജനുവരി 1 മുതൽ 10 , 12 ക്ലാസുകൾ തുടങ്ങും. ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ക്ലാസുകൾ. മാർച്ച് 16 വരെ ക്ലാസ് റൂം പഠനത്തിന് അവസരമുണ്ട്.

കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് ചോദ്യങ്ങൾ തെരഞ്ഞെടുക്കാം. ഇതിനായി അധിക ചോദ്യങ്ങൾ ഉണ്ടാകും. പരീക്ഷാ സമയം വർദ്ധിപ്പിക്കും. മോഡൽ പരീക്ഷ നടത്തും.

മാതൃകാ ചോദ്യങ്ങൾ വെബ് സൈറ്റിൽ ലഭിക്കും. ക്ലാസ് പി.ടി.എകൾ വിളിക്കും. ഭിന്നശേഷിക്കാർക്ക് പ്രത്യേക മാർഗനിർദ്ദേശം പിന്നീട് നൽകും. എഴുത്ത് പരീക്ഷക്ക് ശേഷം പ്രാക്ടിക്കൽ പരീക്ഷക്ക് ഒരാഴ്ച സമയം നൽകും.