ഗവർണർ സർക്കാരിനെ വിശ്വാസത്തിലെടുക്കണമായിരുന്നു: സ്പീക്കർ
മന്ത്രിസഭയുടെ തീരുമാനം അംഗീകരിക്കുന്നതാണ് ജനാധിപത്യത്തിന്റെ അന്തസത്തയെന്ന് സ്പീക്കർ

സർക്കാരിനെ ഗവർണർ വിശ്വാസത്തിലെടുക്കണമായിരുന്നുവെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. അടിയന്തര പ്രാധാന്യം തീരുമാനിക്കേണ്ടത് മന്ത്രിസഭയാണ്. മന്ത്രിസഭയുടെ തീരുമാനം അംഗീകരിക്കുന്നതാണ് ജനാധിപത്യത്തിന്റെ അന്തസത്തയെന്നും സ്പീക്കർ പ്രതികരിച്ചു.
പ്രത്യേക നിയമസഭാ സമ്മേളനം ചേരുമെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാനായാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നത്. ഡിസംബര്‍ 31ന് സഭ ചേരാനാണ് നീക്കം. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്യും. വീണ്ടും ഗവര്‍ണറുടെ അനുമതി തേടും.