തിരുവനന്തപുരത്ത് കടകളുടെ ചില്ലുകള്‍ തകര്‍ത്ത് മോഷണം
ടെക്സറ്റൈല്‍സ് ഷോപ്പുകളിലുള്പ്പെടെയാണ് മോഷണമുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്. പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ മീഡിയ വണിന് ലഭിച്ചു
തിരുവനന്തപുരം മണക്കാട് കമലേശ്വരം ഭാഗങ്ങളില്‍ കടകളുടെ ചില്ലുകള്‍ തകര്‍ത്ത് മോഷണം. ടെക്സറ്റൈല്‍സ് ഷോപ്പുകളിലുള്പ്പെടെയാണ് മോഷണമുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്. പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ മീഡിയ വണിന് ലഭിച്ചു.
പുലര്‍ച്ചെ 3.30 ഓടു കൂടിയാണ് മോഷണം നടന്നത്. മോഷണത്തെക്കാള്‍ ഉപരി കടകള്‍ അക്രമിക്കുക എന്ന ഉദ്ദേശത്തോടു കൂടി കടയുടെ ചില്ലുകള്‍ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപൊളിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണമാരംഭിച്ചു.