കോഴിക്കോട് ഒന്നര വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു
കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

കോഴിക്കോട് ഫറോക്കിൽ ഒന്നര വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. മൂന്ന് ദിവസം മുന്‍പാണ് രോഗം ലക്ഷണങ്ങളോട് കൂടി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുതിയൊരു സ്ഥലത്ത് കൂടി രോഗം സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡി.എം.ഒ വി. ജയശ്രീ പറഞ്ഞു. ഇതോടെ കോഴിക്കോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി.
വയറിളക്കം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ വിദഗ്ധ ചികിത്സക്ക് വിധേയമാക്കിയപ്പോഴാണ് ഷിഗെല്ല രോഗമാണെന്ന് വ്യക്തമായത്. ഒന്നര വയസുകാരന്റെ വീടിനടുത്തുള്ള 110 വീടുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൂപ്പര്‍ ക്ലോറിനേഷന് നടത്തിയിട്ടുണ്ട്.ഷിഗെല്ല സ്ഥിരീകരിച്ചവര്‍ക്ക് രോഗം വന്നത് കിണറിലെ വെള്ളത്തില്‍ നിന്നാണെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടന്നും അതുകൊണ്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.