LiveTV

Live

Kerala

കേരളത്തിലെ സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു; ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തും

ജനുവരിയില്‍ മറ്റു ക്രെസ്തവ സഭകളുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും.

കേരളത്തിലെ സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു; ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തും

ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നു. അടുത്തയാഴ്ച ഇരുവിഭാഗങ്ങളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുമെന്ന് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

ജനുവരിയില്‍ മറ്റു ക്രെസ്തവ സഭകളുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. സഭാ നേതൃത്വം പ്രധാനമന്ത്രിക്ക് അയച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രശ്‌നപരിഹാരത്തിന് ഇടപെടാന്‍ നരേന്ദ്രമോദി തയ്യാറായതെന്ന് പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

നിലവില്‍ ഇരുവരുടെയും പ്രശ്‌നം പരിഹിക്കുന്നതില്‍ ഉത്തരവാദപ്പെട്ടവര്‍ മൗനം പാലിക്കുന്നതുകൊണ്ടാണ് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ സഭാ നേതൃത്വങ്ങള്‍ തീരുമാനിച്ചത്. ന്യൂനപക്ഷങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന ഫണ്ട് സംസ്ഥാനം തുല്യമായി വീതിച്ചുനല്‍കുന്നില്ല എന്നത് അടക്കമുള്ള പരാതികളാണ് ഇവര്‍ ഉന്നയിച്ചതെന്നും ഗവര്‍ണര്‍ എന്ന നിലയില്‍ രാഷ്ട്രീയ കാര്യങ്ങളിലേക്ക് കൂടുതലായി കടക്കാന്‍ സാധിക്കില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.