LiveTV

Live

Kerala

മുക്കം നഗരസഭ കൗൺസിലർ മജീദിനു വധഭീഷണി; പൊലീസിൽ പരാതി

സോഷ്യൽ മീഡിയ വഴിയാണ് വധഭീഷണി ഉള്ളത്. തന്‍റെ ഭാര്യയെ വിധവയാക്കും എന്നാണ് ഭീഷണി

മുക്കം നഗരസഭ കൗൺസിലർ മജീദിനു  വധഭീഷണി; പൊലീസിൽ പരാതി

മുക്കം നഗരസഭ മുപ്പതാം ഡിവിഷൻ കൗൺസിലറായ മജീദിന് വധഭീഷണി. സോഷ്യൽ മീഡിയ വഴിയാണ് വധഭീഷണി ഉള്ളത്. മജീദ് മുക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തന്‍റെ ഭാര്യയെ വിധവയാക്കും എന്നാണ് ഭീഷണി.

യൂത്ത് ലീഗിന്‍റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന വോയിസ് മെസ്സേജ് കെ.എം.സി.സിയുടെ ഗ്രൂപ്പിലേക്ക് ഹനീഫ എന്നയാൾ ഫോർവേഡ് ചെയ്യുകയായിരുന്നു. അതേ ഗ്രൂപ്പിൽ അംഗമായ മജീദിന്‍റെ സഹോദരൻ ഹനീഫയെ വിളിച്ചപ്പോൾ സഹോദരനോട് അപമര്യാദയായി പെരുമാറുകയായിരുന്നു എന്ന് മജീദ് പറഞ്ഞു.

ഇന്നലെയാണ് ലീഗ് വിമതനായി ജയിച്ച ഇദ്ദേഹം എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് വധഭീഷണി. മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ മുക്കം നഗരസഭയില്‍ ആകെയുള്ള 33 സീറ്റില്‍ യു.ഡി.എഫ് - വെല്‍ഫെയര്‍ സഖ്യത്തിന് 15 സീറ്റും, എല്‍.ഡി.എഫിന് 15 സീറ്റും എന്‍.ഡി.എക്ക് രണ്ട് സീറ്റും ലീഗ് വിമതന് ഒരു സീറ്റുമായിരുന്നു ലഭിച്ചത്. തുടര്‍ന്നാണ് ഇരട്ടകുളങ്കര വാര്‍ഡില്‍ നിന്നും വിജയിച്ച ലീഗ് വിമതന്‍ മുഹമ്മദ് അബ്ദുള്‍ മജീദ് നിര്‍ണായകമായത്.

മുക്കം നഗരസഭാ ഭരണം വിമത പിന്തുണയോടെ എല്‍.ഡി.എഫിന്
Also Read

മുക്കം നഗരസഭാ ഭരണം വിമത പിന്തുണയോടെ എല്‍.ഡി.എഫിന്